ETV Bharat / bharat

MK Stalin Announces Cash Prize For ISRO Scientists: ചന്ദ്രയാന്‍ ദൗത്യത്തിന്‍റെ ഭാഗമായ ശാസ്‌ത്രജ്ഞര്‍ക്ക് 25 ലക്ഷം വീതം ; പ്രഖ്യാപനവുമായി എംകെ സ്റ്റാലിന്‍

ISRO Scientists From Tamil Nadu: തമിഴ്‌നാട്ടിലെ 9 ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞര്‍ക്ക് 25 ലക്ഷം രൂപ സമ്മാനം. ശാസ്‌ത്രജ്ഞരുടെ പേരില്‍ സ്‌കോളര്‍ഷിപ്പ് ആരംഭിക്കും. ഗഗന്‍യാന്‍ ദൗത്യത്തിനും വിജയാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി.

ഐഎസ്‌ആര്‍ഒ  ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞര്‍  ISRO Scientists From Tamil Nadu  MK Stalin Announce Cash Prize For ISRO Scientists  ISRO Scientists From Tamil Nadu  MK Stalin Announce Cash Prize For ISRO Scientists  പ്രഖ്യാപനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍  പ്രഖ്യാപനവുമായി എംകെ സ്റ്റാലിന്‍
MK Stalin Announce Cash Prize For ISRO Scientists From Tamil Nadu
author img

By ETV Bharat Kerala Team

Published : Oct 2, 2023, 10:22 PM IST

ചെന്നൈ : ചന്ദ്രയാന്‍ ദൗത്യത്തില്‍ പ്രധാന പങ്കുവഹിച്ച സംസ്ഥാനത്തെ ശാസ്‌ത്രജ്ഞര്‍ക്ക് 25 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ ശിവന്‍ (Former ISRO Chairman K Sivan ) അടക്കം 9 പേര്‍ക്കാണ് മുഖ്യമന്ത്രി സമ്മാനം പ്രഖ്യാപിച്ചത് (Tamil Nadu CM MK Stalin).പ്രൊജക്‌ട് ഡയറക്‌ടര്‍ പി.വീരമുത്തുവേല്‍, ചന്ദ്രയാന്‍ 1 പ്രൊജക്‌ട്‌ ഡയറക്‌ടര്‍ മയില്‍സ്വാമി അണ്ണാദുരെ, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്‍റര്‍ (എല്‍പിഎസ്‌സി) ഡയറക്‌ടര്‍ വി.നാരായണന്‍, സതീഷ്‌ ധവാന്‍ സ്‌പേസ് സെന്‍റര്‍ ഡയറക്‌ടര്‍ എ. രാജരാജന്‍, യുആര്‍ റാവു സാറ്റലൈറ്റ് സെന്‍റര്‍ ഡയറക്‌ടര്‍ എം.ശങ്കരന്‍, ഐഎസ്‌ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സ് ഡയറക്‌ടര്‍ (ISRO Propulsion Complex) ജെ. അസിര്‍ പാക്കിയരാജ്‌, ചന്ദ്രയാന്‍ 2 പ്രൊജക്‌ട് ഡയറക്‌ടര്‍ എം വനിത, ആദിത്യ എല്‍ 1 (Aditya L1) പ്രൊജക്‌ട്‌ ഡയറക്‌ടര്‍ നിഗര്‍ ഷാജി എന്നിവര്‍ക്കാണ് സമ്മാനത്തുക (MK Stalin Announces Cash Prize For ISRO Scientists).

ഈ ഒമ്പത് ശാസ്‌ത്രജ്ഞരുടെയും പേരില്‍ സ്‌കോളര്‍ഷിപ്പുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പഠിക്കുന്ന ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കും. ഈ ആനുകൂല്യത്തിന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ ഫീസ് അടക്കമുള്ളവ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

  • Dr. K. Sivan, Dr. Mayilsamy Annadurai, Dr. V. Narayanan, Thiru. A. Rajarajan, Thiru. M. Sankaran, Thiru. J. Asir Packiaraj, Tmt. M. Vanitha, Tmt. Nigar Shaji, and Dr. Veeramuthuvel have made India and Tamil Nadu proud!

    Honoured to felicitate these remarkable space scientists… pic.twitter.com/Bph9xNNxYc

    — M.K.Stalin (@mkstalin) October 2, 2023 " class="align-text-top noRightClick twitterSection" data=" ">

ഈ സ്‌കോളര്‍ഷിപ്പിനായി സര്‍ക്കാര്‍ 10 കോടി രൂപ കോര്‍പ്പസ് ഫണ്ട് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിരുദം അടക്കമുള്ളവ സര്‍ക്കാര്‍ സ്‌കുളൂകളിലും കോളജുകളിലും പൂര്‍ത്തിയാക്കിയ ദരിദ്ര കുടുംബത്തില്‍പ്പെട്ട വിദ്യാര്‍ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കുക. ചന്ദ്രയാന്‍ ദൗത്യത്തിന്‍റെ ഭാഗമായ ഒമ്പത് ശാസ്‌ത്രജ്ഞരില്‍ രണ്ട് പേര്‍ വനിതകളാണ്.

also read: Chandrayaan 3 mission സോഫ്‌റ്റ്‌ ലാന്‍ഡിങ് കാണാന്‍ പ്ലാനറ്റോറിയത്തില്‍ ആയിരക്കണക്കിനാളുകള്‍, അഭിമാന നിമിഷമെന്ന് വിദ്യാര്‍ഥികള്‍

സംസ്ഥാനത്തെ യുവതികള്‍ അവരെ മാതൃകയാക്കണമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ (MK Stalin About Chandrayan 3) പറഞ്ഞു. ഐഎസ്‌ആര്‍ഒയിലെ മുഴുവന്‍ ശാസ്‌ത്രജ്ഞരെയും അഭിനന്ദിച്ച സ്റ്റാലിന്‍ ഗഗന്‍യാന്‍ ദൗത്യത്തിലും ഐഎസ്‌ആര്‍ഒ വിജയിക്കട്ടെയെന്ന് ആശംസിച്ചു. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചടങ്ങ് തത്സമയം കാണാനുള്ള സൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കും.

വിജയകരമായ ചന്ദ്രയാന്‍ 3 ദൗത്യം : ഇക്കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ചന്ദ്രയാന്‍ 3 ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്‌റ്റ് ലാന്‍ഡിങ് (Chandrayan 3 Soft Landing) വിജയകരമായി പൂര്‍ത്തിയാക്കിയത്. ആദ്യമായാണ് ഒരു പര്യവേഷണ പേടകം ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്‌റ്റ് ലാന്‍ഡിങ് നടത്തുന്നത്. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ചന്ദ്രനില്‍ സോഫ്‌റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തെ നാഴികക്കല്ലാണ് ചന്ദ്രയാന്‍ 3 ദൗത്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.