ഐസ്വാള്‍ : അതിർത്തി തർക്കത്തിൽ ഇടപെടാൻ കേന്ദ്രത്തോട് അഭ്യർഥിച്ച് മിസോറാം സർക്കാർ. അസമിലെ അക്രമകാരികള്‍ റെയിൽവേ ട്രാക്കുകൾ നീക്കം ചെയ്തതായും ദേശീയപാത (എൻഎച്ച്) 306 തടഞ്ഞതായും അസം സർക്കാര്‍ കേന്ദ്രത്തോട് പരാതിപ്പെട്ടു.
ചരക്ക് ഗതാഗതവും മറ്റ് യാത്രകളും പുനരാരംഭിക്കുന്നതായി ഉപരോധം ഉടൻ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി പുലാൽനുൻമാവിയ ചുവാങ്കോ കേന്ദ്രത്തിനയച്ച കത്തില്‍ അഭ്യർഥിച്ചു. അസമിൽ നിന്നുള്ള അജ്ഞാത അക്രമികൾ മുഹമ്മദ്‌പൂർ റെയിൽവേ സ്റ്റേഷനിലെയും അസമിലെ ഹൈലകണ്ഡി ജില്ലയിലെ രാംനാഥ്പൂർ റെയിൽവേ സ്റ്റേഷനിലെയും റെയിൽവേ ട്രാക്കുകൾ നശിപ്പിച്ചു. ഇതോടെ മിസോറാമിലെ ബൈറാബി റെയിൽവേ സ്റ്റേഷനുമായുള്ള ബന്ധം നഷ്‌ടമായി.
ദേശീയപാത 306ന്‍റെ ബരാക് താഴ്‌വരയിലെ കബുഗഞ്ചിലും അസം തടസം നില്‍ക്കുന്നുണ്ട്. ദേശീയപാതകളും റെയിൽവേ ലൈനുകളും തടയാൻ ഒരു സംസ്ഥാനങ്ങള്‍ക്കും അവകാശമില്ലെന്നും എന്നാല്‍ അത് ഇവിടെ സംഭവിച്ചിരിക്കുകയാണെന്നും കേന്ദ്രത്തിനയച്ച കത്തില്‍ ആഭ്യന്തര സെക്രട്ടറി പറഞ്ഞു.