ETV Bharat / bharat

മ്യാൻമറില്‍ നിന്നുള്ളവര്‍ക്ക് അഭയം നല്‍കണം: പ്രധാനമന്ത്രിക്ക് മിസോറാം മുഖ്യമന്ത്രിയുടെ കത്ത്

author img

By

Published : Mar 20, 2021, 7:36 PM IST

മ്യാൻമര്‍ അഭയാര്‍ഥികളെ തടയണമെന്ന കേന്ദ്ര നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് സോറാംതംഗ.

Mizoram CM writes to PM Modi  Zoramthanga  Zoramthanga writes to modi  Zoramthanga wants asylum for Myanmar refugees  Myanmar refugees  Myanmar refugees in mizoram  Mizoram Chief Minister  Myanmar refugees enters India  myanmar military coup  military coup in india  asylum for Myanmar refugees  മ്യാൻമര്‍ അഭയാര്‍ഥികള്‍  മ്യാൻമര്‍ അഭയാര്‍ഥികള്‍ വാര്‍ത്ത  മിസോറാം മുഖ്യമന്ത്രി  പ്രധാനമന്ത്രി  മിസോറാം മുഖ്യമന്ത്രി സോറാംതംഗ
മ്യാൻമര്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കണമെന്നാവശ്യം

ഐസ്വാള്‍: മ്യാൻമര്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കണമെന്നാവശ്യപ്പെട്ട് മിസോറാം മുഖ്യമന്ത്രി സോറാംതംഗ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മാനുഷിക പരിഗണന വച്ച് ഇവര്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മ്യാൻമറില്‍ നിന്നുള്ള അഭയാര്‍ഥികളെ അനധികൃത കുടിയേറ്റക്കാരായി കണ്ട് തിരിച്ചയക്കണമെന്ന കേന്ദ്ര നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നും സോറാംതംഗ അറിയിച്ചു. മിസോറാം, നാഗാലാന്‍റ്, അരുണാചല്‍ പ്രദേശ്, മണിപൂര്‍ എന്നി സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നത്.

ദിനംപ്രതി നിരവധി പേരാണ് മ്യാൻമറില്‍ നിന്ന് മിസോറാമിലേക്ക് അഭയം തേടി എത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള അഭയാര്‍ഥികളാണ് കഴിഞ്ഞ മാസം മ്യാൻമറില്‍ നടന്ന സൈനിക അട്ടിമറിയെ തുടര്‍ന്ന് മിസോറാമില്‍ എത്തിയത്. സംരക്ഷിക്കേണ്ടവര്‍ തന്നെ നിരപരാധികളെ കൊന്നൊടുക്കുകയാണ്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് അഭയം നല്‍കാൻ ഇന്ത്യ തയാറാവണമെന്നും സോറാംതംഗ കത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, ആയിരത്തിലധികം മ്യാൻമര്‍ അഭയാര്‍ഥികള്‍ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ അഭയം തേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.