ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന്‍റെ (Akshay Kumar) ഏറ്റവും പുതിയ ചിത്രം 'മിഷന്‍ റാണിഗഞ്ച്' (Mission Raniganj) ഇന്നാണ് (ഒക്‌ടോബര്‍ 6) തിയേറ്ററുകളില്‍ എത്തിയത്. ഭൂമി പെഡനേക്കറുടെ (Bhumi Pednekar) സെക്‌സ് കോമഡി ചിത്രമായ 'താങ്ക് യൂ ഫോര്‍ കമിങും' (Thank You for Coming) ഇന്ന് തന്നെയാണ് പ്രദര്‍ശനത്തിനെത്തിയത്.
ഇരു ചിത്രങ്ങളും ഒരേ ദിനം റിലീസിനെത്തിയത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി തുടരുന്നു. 'മിഷന്‍ റാണിഗഞ്ചും', 'താങ്ക് യൂ ഫോര്‍ കമിങും' രണ്ട് ജോണറിലൂള്ള ചിത്രങ്ങളാണെങ്കിലും ഇരു ചിത്രങ്ങളും ബോക്‌സോഫിസില്‍ കൊമ്പുകോര്‍ക്കുന്നു. 'മിഷന്‍ റാണിഗഞ്ചും', 'താങ്ക് യൂ ഫോര്‍ കമിങും' ഒരേ ദിവസം റിലീസിനെത്തിയത് ഇരു ചിത്രങ്ങള്‍ക്കും ബോക്‌സോഫിസില്‍ നിരാശാജനകമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
- " class="align-text-top noRightClick twitterSection" data="">
മിഷൻ റാണിഗഞ്ച് ആദ്യദിന കലക്ഷൻ സാധ്യത: 120 കോടി ബജറ്റിൽ ഒരുങ്ങിയ അക്ഷയ് കുമാര്‍ ചിത്രം 2,500 സ്‌ക്രീനുകളിലാണ് റിലീസിനെത്തിയത്. 'മിഷന്‍ റാണിഗഞ്ച്' അതിന്‍റെ ആദ്യ ദിനത്തിൽ ഇന്ത്യയിൽ നിന്നും 3.50 കോടി രൂപ നേടിയേക്കും എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ (Mission Raniganj box office collection prediction).
1989 നവംബറിൽ ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ കൽക്കരി ഖനി രക്ഷാദൗത്യത്തിന് (First successful coal mine rescue mission in India) നേതൃത്വം നൽകിയ അന്തരിച്ച ജസ്വന്ത് സിങ് ഗില്ലിന്‍റെ (Jaswant Singh Gill) യഥാർഥ ജീവിത സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ടിനു സുരേഷ് ദേശായി (Tinu Suresh Desai) സംവിധാനം ചെയ്‌ത 'മിഷൻ റാണിഗഞ്ച്'.
അക്ഷയ് കുമാര്‍ ആണ് ചിത്രത്തില്‍ ജസ്വന്ത് സിങ് ഗില്ലിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. അക്ഷയ് കുമാറിന്‍റെ നായികയായി പരിനീതി ചോപ്രയും വേഷമിട്ടു. അക്ഷയ് കുമാറും പരിനീതിയും ഒന്നിച്ചെത്തിയ ആദ്യ ചിത്രം കൂടിയാണ് 'മിഷന്‍ റാണിഗഞ്ച്'. പരിനീതിയുടെ വിവാഹ ശേഷമുള്ള ആദ്യ റിലീസ് കൂടിയാണീ ചിത്രം. സെപ്‌റ്റംബര്‍ 24നായിരുന്നു ആം ആദ്‌മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുമായുള്ള പരിനീതിയുടെ വിവാഹം (Parineeti Chopra Raghav Chadha wedding).
- " class="align-text-top noRightClick twitterSection" data="">
താങ്ക് യൂ ഫോര്‍ കമിങ് ആദ്യദിന കലക്ഷന്‍ സാധ്യത: ഭൂമി പെഡ്‌നേക്കർ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന 'താങ്ക് യൂ ഫോര്‍ കമിങ്' ബോക്‌സോഫിസില്‍ പ്രദര്‍ശന ദിനം തന്നെ മന്ദഗതിയിലാണ്. ഇന്ത്യന്‍ ബോക്‌സോഫിസില്‍ ആദ്യ ദിനത്തില്‍ ചിത്രം ഒരു കോടി രൂപ നേടുമെന്നാണ് ആദ്യകാല കണക്കുകള്‍ (Thank You for Coming box office collection day 1) സൂചിപ്പിക്കുന്നത്. വിചിത്രമായ ഒരു സെക്‌സ് കോമഡിയാണ് 'താങ്ക് യൂ ഫോര്‍ കമിങ്'. 40 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം നവാഗതനായ കരൺ ബൂലാനിയാണ് (Karan Boolani) സംവിധാനം ചെയ്‌തിരിക്കുന്നത്.
Akshay Kumar 2023 movies: അതേസമയം 'സെല്‍ഫി' (Selfiee) ആണ് ഈ വര്‍ഷം അക്ഷയ് കുമാറിന്‍റേതായി ആദ്യം തിയേറ്ററുകളില്‍ എത്തിയ ചിത്രം. ശേഷം 'ഓ മൈ ഗോഡ് 2'വും പ്രദര്‍ശനത്തിനെത്തിയിരുന്നു. 2023ലെ അക്ഷയ് കുമാറിന്‍റെ മൂന്നാമത്തെ റിലീസാണ് 'മിഷന്‍ റാണിഗഞ്ച്'.
Bhumi Pednekar latest movies: 'ഭീഡ്' (Bheed) ആണ് ഭൂമി പെഡനേക്കറുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ശേഷം ഡിജിറ്റല്‍ റിലീസായ അഫ്‌വാഹും (Afwaah) ഭൂമിയുടേതായി റിലീസ് ചെയ്‌തിരുന്നു.