ETV Bharat / bharat

Mission Raniganj Trailer : രാജ്യത്തെ ആദ്യ കല്‍ക്കരി ഖനി രക്ഷാപ്രവര്‍ത്തന ചിത്രം ; മിഷൻ റാണിഗഞ്ച് ട്രെയിലർ പുറത്ത് - Jaswant Singh Gill biopic

Akshay Kumar movie Mission Raniganj : അക്ഷയ് കുമാറിന്‍റെ മിഷൻ റാണിഗഞ്ചിന്‍റെ ട്രെയിലർ റിലീസ് ചെയ്‌തു. പരിണീതി ചോപ്രയാണ് ചിത്രത്തില്‍ അക്ഷയ്‌ കുമാറിന്‍റെ നായികയായി എത്തുന്നത്

Akshay Kumar  Mission Raniganj  jaswant Singh Gill  parineeti chopra  Mission Raniganj Trailer  ആദ്യ കല്‍ക്കരി ഖനി രക്ഷാപ്രവര്‍ത്തന ചിത്രം  മിഷൻ റാണിഗഞ്ച് ട്രെയിലർ  Akshay Kumar to play Jaswant Singh Gill  Jaswant Singh Gill biopic  മിഷൻ റാണിഗഞ്ച്
Mission Raniganj Trailer
author img

By ETV Bharat Kerala Team

Published : Sep 25, 2023, 7:43 PM IST

ക്ഷയ്‌ കുമാര്‍ (Akshay Kumar) ചിത്രം 'മിഷൻ റാണിഗഞ്ചിന്‍റെ ട്രെയിലര്‍ പുറത്ത് (Mission Raniganj Trailer). രാജ്യത്ത് ആദ്യമായി കൽക്കരി ഖനി രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ ജസ്വന്ത് സിംഗ് ഗില്ലിന്‍റെ (Jaswant Singh Gill biopic) ജീവിതത്തെ ആസ്‌പദമാക്കിയുള്ള ചിത്രമാണ് 'മിഷൻ റാണിഗഞ്ച്'.

പ്രേക്ഷക ഹൃദയങ്ങളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന 2.15 മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് സിനിമയുടേതായി പുറത്തിറങ്ങിയത്. ഖനി തകര്‍ന്ന് തൊഴിലാളികള്‍ അകപ്പെടുന്ന ദാരുണമായ സംഭവമാണ് ട്രെയിലര്‍ ആവിഷ്‌കരിക്കുന്നത്. തങ്ങളുടെ ജീവൻ രക്ഷിക്കാനായി ആവശ്യപ്പെടുകയും നിലവിളിക്കുകയും ചെയ്യുന്ന ഖനി തൊഴിലാളികള്‍ ഒരു ഭാഗത്ത്. അപകടത്തില്‍പ്പെട്ട ഖനി തൊഴിലാളികളെ ഏതുവിധേനയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന അക്ഷയ്‌ കുമാറിന്‍റെ കഥാപാത്രം മറ്റൊരു വശത്ത്. ഇതാണ് 'മിഷൻ റാണിഗഞ്ച്' ട്രെയിലര്‍ അവതരിപ്പിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ഖനി തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ഒരു സിഖ് എഞ്ചിനീയറുടെ വേഷമാണ് ചിത്രത്തില്‍ അക്ഷയ്‌ കുമാറിന് (Akshay Kumar to play Jaswant Singh Gill). പരിണീതി ചോപ്രയാണ് (Parineeti Chopra) സിനിമയില്‍ അക്ഷയ്‌ കുമാറിന്‍റെ നായിക. ജസ്വന്ത് സിംഗിന്‍റെ കഥാപത്രത്തിന്‍റെ ഭാര്യയായാണ് പരിണീതി ചോപ്ര എത്തുന്നത്.

ട്രെയിലർ റിലീസിന് മുമ്പ് സിനിമയിലെ ആദ്യ ഗാനം 'ജൽസ 2.0' (Mission Raniganj first song Jalsa 2.0) നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. ആദ്യ ഗാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സതീന്ദർ സർതാജിന്‍റെ ഗാനരചനയില്‍ പ്രേം, ഹര്‍ദീപ് എന്നിവരുടെ സംഗീതത്തില്‍ സതീന്ദര്‍ സര്‍താജ് തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അക്ഷയ് കുമാറും പരിണീതി ചോപ്രയുമാണ് ഗാന രംഗത്തില്‍. ഇരുവരും പരമ്പരാഗത പഞ്ചാബി വസ്‌ത്രം ധരിച്ചാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്.

ടിനു സുരേഷ് ദേശായി ആണ് സിനിമയുടെ സംവിധാനം. അക്ഷയ്‌ കുമാറിന് ദേശീയ പുരസ്‌കാരം നേടികൊടുത്ത 'രൂസ്‌തം' എന്ന സിനിമയുടെ സംവിധായകനാണ് ടിനു സുരേഷ്‌ ദേശായി. വഷു ഭഗ്‌നാനി, ജാക്കി ഭഗ്‌നാനി, ദീപ്‌ശിഖ ദേശ്‌മുഖ്, അജയ് കപൂർ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.

Also Read: ജസ്വന്ത് സിംഗ് ഗില്ലിന്‍റെ ബയോപിക്; ഇന്ത്യയിലെ ആദ്യ കല്‍ക്കരി ഖനി റെസ്‌ക്യു ചിത്രം; മൈനിങ്‌ എഞ്ചിനീയറായി അക്ഷയ്‌ കുമാര്‍

ഒക്ടോബർ 6നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഭൂമി പെഡ്നേക്കറെ (Bhumi Pednekar) കേന്ദ്രകഥാപാത്രമാക്കി കരൺ ബൂലാനി സംവിധാനം ചെയ്‌ത 'ത്യാങ്ക്‌ യു ഫോര്‍ കമിംഗ്' (Thank You for Coming) എന്ന സിനിമയ്‌ക്കൊപ്പമാണ് അക്ഷയ്‌ കുമാറിന്‍റെ മിഷൻ റാണിഗഞ്ചും തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ ഷെഹ്‌നാസ് ഗില്ലും (Shehnaaz Gill) സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.