ETV Bharat / bharat

പഞ്ചായത്ത് തെരഞ്ഞെടുപ്പ്; മിസ് ഇന്ത്യ റണ്ണറപ്പ് ദീക്ഷ സിങ് പരാജയപ്പെട്ടു - ദീക്ഷ സിങ് പരാജയപ്പെട്ടു

സില പഞ്ചായത്തിലേക്ക് മത്സരിച്ച ദീക്ഷയ്‌ക്ക് 2,000 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്.

Miss India finalist loses UP Panchayat polls Diksha Singh UP Panchayat polls BJP-backed candidate Nagina Singh diksha singh lost election ദീക്ഷ സിങ് മിസ് ഇന്ത്യ റണ്ണറപ്പ് ദീക്ഷ സിങ് ദീക്ഷ സിങ് പരാജയപ്പെട്ടു ഉത്തർപ്രദേശ് ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ്
ഉത്തർപ്രദേശ് ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; മിസ് ഇന്ത്യ റണ്ണറപ്പ് ദീക്ഷ സിങ് പരാജയപ്പെട്ടു
author img

By

Published : May 4, 2021, 4:44 PM IST

ലക്‌നൗ: ഉത്തർപ്രദേശ് ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മിസ് ഇന്ത്യ റണ്ണറപ്പ് ദീക്ഷ സിങ് പരാജയപ്പെട്ടു. ജോൻപൂർ ജില്ലയിലെ ബാസ്കയിൽ നിന്നാണ് ദീക്ഷ മത്സരിച്ചത്. സില പഞ്ചായത്തിലേക്ക് മത്സരിച്ച ദീക്ഷയ്‌ക്ക് 2,000 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്. എതിർ സ്ഥാനാർഥി നാഗിന സിങ് 5,000 വോട്ടുകൾക്കാണ് വിജയിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അഞ്ചാം സ്ഥാനം നേടാനാണ് ദീക്ഷയ്ക്ക് സാധിച്ചത്.

2015ൽ ഫെമിന മിസ് ഇന്ത്യ റണ്ണർഅപ്പ് കിരീടം നേടിയ ദീക്ഷ സാധാരണക്കാരായ സ്ത്രീകളുടെ ജീവിത രീതി മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ജോൻപൂരിലെ ചിട്ടോരി സ്വദേശിയായ ദീക്ഷ മൂന്നാം ക്ലാസ് വരെ ഗ്രാമത്തിൽ പഠിക്കുകയും തുടർന്ന് പിതാവിനൊപ്പം മുംബൈയിലേക്ക് പോകുകയുമായിരുന്നു. ഏതാനം ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ദീക്ഷ സിനിമകൾക്ക് തിരക്കഥയെഴുതുന്നതിലും കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.