ഹൈദരാബാദ്: പിതൃ സഹോദരന്‍റെ മകനില്‍ നിന്ന് നാല് വര്‍ഷത്തോളം ലൈംഗിക പീഡനത്തിനിരയായി പതിനഞ്ച് വയസുള്ള പെണ്‍കുട്ടി. ഹൈദരാബാദിലെ സുരാറാമിലാണ് സംഭവം. സൈബറാബാദ് പൊലീസ് പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളില്‍ സംഘടിപ്പിച്ച ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള ബോധവത്‌കരണപരിപാടിയാണ് പീഡന വിവരം പുറത്ത് പറയാന്‍ പെണ്‍കുട്ടിക്ക് ആത്‌മവിശ്വാസം നല്‍കിയത്.
ബോധവത്‌കരണ പരിപാടിക്ക് ശേഷം വിവരം പെണ്‍കുട്ടി സ്‌കൂളിലെ അധ്യാപികയോട് പറയുകയായിരുന്നു. വളരെ ചെറുപത്തിലെ മതാപിതാക്കളെ നഷ്‌ടപ്പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ബിഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടി നാല് വര്‍ഷം മുമ്പാണ് തന്‍റെ പിതാവിന്‍റെ സഹോദരന്‍റെ വീട്ടിലേക്ക് വരുന്നത്. ഈ വീട്ടില്‍ വച്ചാണ് പിതാവിന്‍റെ സഹോദരന്‍റെ രണ്ടാമത്തെ മകനാല്‍ നിരന്തരം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. പ്രതിയെ പോക്സോ കേസ് ചുമത്തി പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.