ETV Bharat / bharat

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

ബുധനാഴ്‌ച കാണാതായ പെൺകുട്ടിയുടെ മൃതദേഹം പ്രദേശത്തെ കരിമ്പ് തോട്ടത്തിൽ കർഷകൻ കണ്ടെത്തുകയായിരുന്നു.

Minor girl raped in UP  girl raped, killed in Moradabad  Rape in Uttar Pradesh  ഉത്തർപ്രദേശ് പീഡനം  ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി
ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി
author img

By

Published : Dec 26, 2021, 1:14 PM IST

ലഖ്‌നൗ: മൊറാദാബാദ് ജില്ലയിൽ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്‌ച ജില്ലയിലെ കാന്ത് പ്രദേശത്തെ കരിമ്പ് തോട്ടത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ട കർഷകൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി.

ബുധനാഴ്‌ചയാണ് പെൺകുട്ടിയെ കാണാതാകുന്നത്. തുടർന്ന് മാതാപിതാക്കളുടെ പരാതിയിന്മേൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. സംഭവത്തിൽ ഐപിസി, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പീഡനം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവയ്ക്ക് കേസെടുത്തതായി കാന്ത് സർക്കിൾ ഓഫീസർ മഹേഷ് ഗൗതം പറഞ്ഞു.

അന്വേഷണം പൂർത്തിയായതായും പ്രതിയെ ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മൊറാദാബാദ് എംപി എസ്‌.ടി ഹസൻ പെൺകുട്ടിയുടെ വീട് സന്ദർശിക്കുകയും പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു.

Also Read: ഒമിക്രോണ്‍: 10 ദിവസത്തേക്ക് രാത്രി കർഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.