ETV Bharat / bharat

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനം; സഹോദരങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ് - Minor girl raped by two brothers in Rajasthan

കടം വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയാണ് സഹോദരങ്ങൾ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തത്.

ബലാത്സംഗം  ബൽവീർ സിങ്  ചൈൽ സിങ്  Minor girl raped by two brothers  പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനം  Minor girl raped in Rajasthan  Rajasthan Crime  Minor girl raped by two brothers in Rajasthan  ഭഗത് കോത്തി പൊലീസ്
പീഡനം
author img

By

Published : Jul 28, 2023, 5:49 PM IST

Updated : Jul 28, 2023, 5:55 PM IST

ജോധ്പൂർ (രാജസ്ഥാൻ) : 14 വയസുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ രണ്ട് സഹോദരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജോധ്‌പൂരിലെ ഭഗത് കോത്തി പൊലീസാണ് സഹോദരങ്ങളായ ബൽവീർ സിങ്, ചൈൽ സിങ് എന്നിവർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. അതേസമയം പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

പൊലീസ് പറയുന്നതിങ്ങനെ : പ്രതിയായ ബൽവീർ സിങ്ങുമായി പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നു. ബൽവീർ സിങ് നടക്കാനായി വരുന്ന പാർക്കിൽ പെണ്‍കുട്ടി ബാഡ്‌മിന്‍റണ്‍ പരിശീലിക്കാൻ എത്തിയിരുന്നു. ഇത് വഴിയാണ് ഇരുവരും പരസ്‌പരം പരിചയത്തിലായത്. പരിചയപ്പെട്ടതിന് പിന്നാലെ ഇരുവരും സോഷ്യൽ മീഡിയ വഴി ചാറ്റ് ചെയ്യുകയും സൗഹൃദം ദൃഢമാക്കുകയും ചെയ്‌തു.

ഇതിനിടെ പ്രതിയായ ബൽവീർ പെണ്‍കുട്ടിയിൽ നിന്ന് അത്യാവശ്യ കാര്യത്തിനെന്ന് പറഞ്ഞ് കുറച്ച് പണം കടം വാങ്ങി. എന്നാൽ ഏറെ നാളായിട്ടും ബൽവീർ പണം തിരികെ നൽകിയില്ല. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇയാൾ പല കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി ബൽവീർ പണം നൽകുന്നില്ല എന്നും പണം തിരികെ വാങ്ങി നൽകണം എന്നും ഇയാളുടെ സഹോദരനായ ചൈൽ സിങിനോട് ആവശ്യപ്പെട്ടു.

തുടർന്ന് ചൈൽ സിങ് പെണ്‍കുട്ടിയെ ഒരു കഫേയിലേക്ക് വിളിച്ചു വരുത്തുകയും സഹോദരനൊപ്പം ഇരുന്ന് ചർച്ച ചെയ്‌ത് പണം തിരികെ നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു. ഇതിനിടെ പെണ്‍കുട്ടിക്ക് ഇയാൾ മദ്യം നൽകുകയും പെണ്‍കുട്ടി ബോധരഹിതയാവുകയും ചെയ്‌തു. പിന്നാലെ ബൽവീറും, ചൈൽ സിങും ചേർന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവർ പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു.

തുടർന്ന് ഈ ദൃശ്യങ്ങൾ കാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും പലതവണ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടി പീഡന വിവരം വീട്ടിൽ അറിയിക്കുകയും വീട്ടുകാർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. അതേസമയം കേസിൽ അന്വേഷണം നടത്തി വരികയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ഓഫിസർ സുനിൽ ചരൺ അറിയിച്ചു

വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകന് ജീവപര്യന്തം ശിക്ഷ : മംഗളൂരുവിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകനെ കഴിഞ്ഞ ദിവസം കോടതി ജീവപര്യന്തം ശിക്ഷക്ക് വിധിച്ചിരുന്നു. കുളായി സ്വദേശി പൃഥ്വിരാജിനാണ് (33) ശിക്ഷ വിധിച്ചത്. 2014 ഓഗസ്റ്റ് ഒന്ന് മുതൽ 2016 സെപ്റ്റംബർ രണ്ട് വരെയാണ് ഹൈസ്‌കൂൾ വിദ്യാർഥിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.

അധ്യാപകന്‍ വിദ്യാർഥിയെ ഭീഷണിപ്പെടുത്തി വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ പരീക്ഷയില്‍ മാർക്ക് കുറയ്‌ക്കുമെന്നും ഹാജര്‍ നില വെട്ടിക്കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ സ്വകാര്യഭാഗത്ത് പരിക്കേറ്റതിനെ തുടർന്ന് ഡോക്‌ടര്‍ പരിശോധിച്ച് ചികിത്സിക്കുന്നതിനിടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ALSO READ : Karnataka POCSO Case | കൗമാരക്കാരനെ രണ്ടുവര്‍ഷം ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകന് ജീവപര്യന്തം തടവ്

Last Updated : Jul 28, 2023, 5:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.