ETV Bharat / bharat

ഡല്‍ഹിയില്‍ 16കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി യുവാവ്; പ്രതി അറസ്‌റ്റില്‍ - ഡല്‍ഹിയില്‍ ക്രൂരമായ കൊലപാതകം

കത്തി ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ പ്രതി 20 തവണ കുത്തിയത്. ശേഷം, തൊട്ടടുത്തു കിടന്നിരുന്ന ഒരു കല്ല് എടുത്ത് പ്രതി പെണ്‍കുട്ടിയുടെ തലയില്‍ അടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പ്രചരിച്ചിരിക്കുകയാണ്

minor girl murder  16 year old murder  minor girl murder by her boyfriend  delhi murder  sahil  boyfriend killed girlfriend  16കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി  നിരവധി തവണ കുത്തി  പതിനാറുകാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി  ഡല്‍ഹി കൊലപാതകം  ഡല്‍ഹിയില്‍ ക്രൂരമായ കൊലപാതകം  പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി
ഡല്‍ഹിയില്‍ 16കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി യുവാവ്; പ്രതി അറസ്‌റ്റില്‍
author img

By

Published : May 29, 2023, 5:08 PM IST

Updated : May 29, 2023, 7:38 PM IST

ഡല്‍ഹിയില്‍ 16കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി യുവാവ്; പ്രതി അറസ്‌റ്റില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പതിനാറുകാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്‌റ്റില്‍. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷഹ്‌ബാദ് ഡയറി പ്രദേശത്ത് ഇന്നലെയായിരുന്നു (28/05/2023) സംഭവം. 20 തവണയായിരുന്നു പ്രതി കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയെ ക്രൂരമായി കുത്തിയത്.

കൊലപാതകത്തിന് കാരണം വ്യക്തമല്ല: പ്രതിയായ യുവാവ് പെണ്‍കുട്ടിയുടെ കാമുകനാണെന്നാണ് കരുതുന്നത്. ഇരുവര്‍ക്കും ഇടയില്‍ നിന്നിരുന്ന തര്‍ക്കമാണ് കൊലപാതകത്തിലേയ്‌ക്ക് നയിച്ചത് എന്നാണ് കരുതപ്പെടുന്നത്. പ്രതി സാഹിലാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

16 വയസുകാരിയായ പെണ്‍കുട്ടി സുഹൃത്തിന്‍റെ മകന്‍റെ പിറന്നാള്‍ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു കൊലപാതകത്തിന് ഇരയായത്. സുഹൃത്തിന്‍റെ വീടിന് പുറത്ത് നിന്നിരുന്ന പെണ്‍കുട്ടിയെ യുവാവ് സമീപിക്കുകയും ഇരുവരും തമ്മില്‍ സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് പ്രകോപിതനായ യുവാവ് മുന്‍വിധി കൂടാതെ ഇരയെ കത്തി ഉപയോഗിച്ച് നിരവധി തവണ ക്രൂരമായി ആക്രമിക്കുകയായിരുന്നു. 20 തവണ കത്തിക്കൊണ്ട് കുത്തിയ ശേഷം കല്ല് ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്‌തു.

ആശുപത്രിയിലെത്തിയപ്പോഴേക്കും പെണ്‍കുട്ടി മരണപ്പെട്ടു: ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി തല്‍ക്ഷണം ബോധരഹിതയായി വീണിരുന്നു. ശേഷം, പ്രതി സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. ബന്ധപ്പെട്ട അധികാരികള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ആശുപത്രിയിലെത്തുമ്പോഴേക്കും പെണ്‍കുട്ടി മരണപ്പെട്ടു.

പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം പൊലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ക്രൂരമായ കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലുടനീളം പ്രചരിക്കുകയാണ്. സംഭവ സമയം വഴിയാത്രക്കാര്‍ കൊലപാതകത്തിന് സാക്ഷികളായെങ്കിലും ആവശ്യമായ വിധത്തില്‍ ഇടപെടുവാന്‍ അവര്‍ക്ക് സാധിച്ചില്ല.

കത്തി ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ പ്രതി നിരവധി തവണ കുത്തിയത്. ശേഷം, തൊട്ടടുത്തു കിടന്നിരുന്ന ഒരു കല്ല് എടുത്ത് പ്രതി പെണ്‍കുട്ടിയുടെ തലയില്‍ എറിഞ്ഞ് ആക്രമിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പ്രചരിച്ചിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്നും ഉടന്‍ തന്നെ കടന്നുകളയുകയായിരുന്നു.

ഫ്രിഡ്‌ജ്, എസി തുടങ്ങിയ ഉപകരണങ്ങളുടെ മെക്കാനിക്ക് അയി ജോലി ചെയ്‌തു വരികയായിരുന്നു പ്രതി സാഹില്‍. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഐപിസിയിലെ 302 വകുപ്പ് പ്രകാരമാണ് പ്രതിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഭാര്യയേയും കുഞ്ഞിനെയും കൊലപ്പെടുത്തിയ സംഭവം: അതേസമയം, ഇക്കഴിഞ്ഞ മാര്‍ച്ച് മാസമാണ് ഭാര്യയെ ബിയര്‍ കുപ്പി കൊണ്ട് തലയ്‌ക്കടിച്ച ശേഷം മഴു കൊണ്ട് ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തിയത്. ഭാര്യയെ കൊന്ന ശേഷം ഇയാള്‍ തന്‍റെ ഇളയ മകനെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊല്ലുകയും ചെയ്‌തു. തെലങ്കാനയിലെ രംഗറെഡി ജില്ലയില്‍ അബ്‌ദുല്ലപൂര്‍മെറ്റ് അനാജ്‌പൂരിലായിരുന്നു സംഭവം. അനാജ്‌പൂര്‍ സ്വദേശിയായ എര്‍പ്പുള്ള ധനരാജ് ആണ് പ്രതി.

കൃത്യത്തിന് ദൃക്‌സാക്ഷിയായ രണ്ടര വയസുകാരി മകള്‍ക്ക് നേരെയും ഇയാള്‍ മഴുവുമായി എത്തിയിരുന്നു. എന്നാല്‍, പ്രകോപിതനായ പിതാവിനെ കണ്ട് ഭയന്ന കുട്ടി അയല്‍പക്കത്തെ വീട്ടില്‍ ഓടി കയറിയതിനാല്‍ രക്ഷപെടുകയായിരുന്നു. എന്നാല്‍, ധനരാജും ലാവണ്യയും തമ്മില്‍ അടുത്തൊന്നും വഴക്കിട്ടതായി കണ്ടിട്ടില്ലെന്ന് അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു. സ്‌ത്രീധനത്തിന്‍റെ പേരില്‍ ധനരാജ് ലാവണ്യയെ മര്‍ദിക്കാറുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. ധനരാജ് അടുത്തിടെ ഭാര്യയെ അവളുടെ കുടുംബ വീട്ടിലേക്ക് അയച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Last Updated : May 29, 2023, 7:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.