ആഗ്ര : ബലാത്സംഗ ശ്രമം ചെറുത്ത ബാലികയെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ എറ്റമാട്‌പൂര്‍ മേഖലയിലാണ് സംഭവം. ഗ്രാമത്തില്‍ വാച്ച്‌മാനായി ജോലി ചെയ്യുന്ന 45കാരനാണ് പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത് (Minor girl killed after resisting rape attempt). ശനിയാഴ്‌ച (ഡിസംബര്‍ 30) ഉച്ചയ്ക്ക് ഒരു മണി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെയുള്ള കുഴല്‍ക്കിണര്‍ ജലസംഭരണിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു (rape attempt against minor girl)
കല്ലുകൊണ്ട് തലയ്ക്കടിച്ചും ജലസംഭരണിയില്‍ മുക്കിയുമാണ് പെണ്‍കുട്ടിയെ കൊന്നത്. തലയ്ക്കടിയേറ്റ പെണ്‍കുട്ടിക്ക് ബോധം നഷ്‌ടപ്പെട്ടു. പിന്നീട് കുട്ടിയെ ജലസംഭരണിയില്‍ മുക്കുകയായിരുന്നു.
രാജ്‌വീര്‍ സിങ്ങെന്ന കൊലയാളി ആദ്യ ഘട്ടത്തില്‍ പെണ്‍കുട്ടിയെ തെരയാന്‍ വീട്ടുകാര്‍ക്കൊപ്പം കൂടിയെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ നാല് മണിക്കൂര്‍ നീണ്ട നാടകത്തിനൊടുവില്‍ പൊലീസ് നായകളാണ് ഇയാളാണ് കൊലയാളിയെന്ന് തിരിച്ചറിഞ്ഞത്. സംഭവം നടക്കുമ്പോള്‍ താന്‍ വീട്ടിലായിരുന്നെന്ന് സ്ഥാപിക്കാനും ഇയാള്‍ ശ്രമിച്ചു. ഇത് പൊലീസും ഇയാളും തമ്മിലുള്ള സംഘര്‍ഷത്തിനും കാരണമായി.
വഴിയില്‍ വച്ച് താന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് പിന്നീട് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. മറ്റൊരു ഗ്രാമത്തിലെ താമസിക്കുന്ന രജ്‌വീര്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തിലെ അലഞ്ഞു തിരിയുന്ന മൃഗങ്ങളെ സംരക്ഷിക്കാനായി എത്തിയതായിരുന്നു. രണ്ട് വര്‍ഷമായി ഇയാള്‍ ഇവിടെയുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
Also Read: പത്തുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു ; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പിടിയില്‍