ബെംഗളൂരു: ഷോപ്പിങ്ങിന് കൊണ്ടുപോകാത്തതില്‍ മനം നൊന്ത് 11 വയസുകാരി ആത്മഹത്യ ചെയ്തതായി കുടുംബം. കർണാടകയിലെ ചാമരാജപേട്ടില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ വൈശാലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഘോഷങ്ങള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ മാതാപിതാക്കള്‍ പോയിരുന്നു. എന്നാല്‍ വൈശാലിയെ കൊണ്ടുപോയിരുന്നില്ല.
ശനിയാഴ്ചയായിരുന്നു സംഭവം. സഹോദരങ്ങളെ മാതാപിതാക്കള്‍ ഷോപ്പിങ്ങിനായി കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി കുട്ടി തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. മാതാപിതാക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Also Read: കുന്നത്തൂർ പാലത്തിൽ നിന്ന് കല്ലട ആറ്റിലേക്ക് എടുത്തുചാടി യുവതി, രണ്ടാം ദിനവും തെരച്ചിൽ