ETV Bharat / bharat

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം നവജാത ശിശുവിനെ കൊലപ്പെടുത്തി; പിതാവ് അറസ്‌റ്റില്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത

പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരമറിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവ് തന്നെയാണ് ഉത്തരവാദിയെന്നും നവജാത ശിശുവിനെ കൊലപ്പെടുത്തിയത് പിതാവ് തന്നെയാണെന്നുമുള്ള വിവരം പുറത്ത് വരുന്നത്

minor girl became pregnant  pregnant by father  minor girl became pregnant by father  father killed newborn  latest news in maharastra  latest news today  മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി  നവജാത ശിശുവിനെ കൊലപ്പെടുത്തി  പിതാവ് അറസ്‌റ്റില്‍  മകളെ പീഡിപ്പിച്ച പിതാവ് അറസ്‌റ്റില്‍  നവജാത ശിശുവിനെ കൊലപ്പെടുത്തി  യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി  മഹാരാഷ്‌ട്ര ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം നവജാത ശിശുവിനെ കൊലപ്പെടുത്തി; പിതാവ് അറസ്‌റ്റില്‍
author img

By

Published : Mar 8, 2023, 7:52 PM IST

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതാവ് അറസ്‌റ്റില്‍. മഹാരാഷ്‌ട്രയിലെ പതാന്‍ താലൂക്കിലായിരുന്നു സംഭവം. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരമറിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി, കുട്ടിയുടെ പിതാവ് തന്നെയാണെന്ന് തെളിഞ്ഞത്.

പതാന്‍ താലൂക്കിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്നും അവള്‍ പീഡനത്തിനിരയായിരുന്നുവെന്നും പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് ആരോപിച്ച് ഇതേ താലൂക്കില്‍പെട്ട യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കോടതി നിര്‍ദേശ പ്രകാരം യുവാവ് പൊലീസ് കസ്‌റ്റഡിയില്‍ തുടരുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി കേട്ട് പൊലീസ് ഞെട്ടി: അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ്, കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍, നിലവില്‍ കുട്ടി ഗര്‍ഭിണിയല്ല എന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്‌ടര്‍മാര്‍ വിലയിരുത്തി. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തു.

ചോദ്യം ചെയ്യലില്‍ കുട്ടി നല്‍കിയ മൊഴി കേട്ട് അന്വേഷണ ഉദ്യോസ്ഥര്‍ ഞെട്ടി. പീഡിപ്പിച്ചത് തന്‍റെ പിതാവാണെന്നും വീട്ടില്‍ വച്ച് പിതാവാണ് തന്‍റെ ഗര്‍ഭധാരണത്തിനായി സഹായിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍, ജനിച്ചയുടന്‍ തന്നെ കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു.

തെളിവുകള്‍ നശിപ്പിക്കാന്‍ നവജാത ശിശുവിനെ പിതാവ് മാലിന്യകൂമ്പാരത്തില്‍ നിക്ഷേപിക്കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ മൊഴിയെ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനെ അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ പൊലീസ് റിമാന്‍ഡ് ചെയ്‌തു.

പോക്‌സോ വകുപ്പ് പ്രകാരം കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. വനിത അസിസ്‌റ്റന്‍റ് ഇന്‍സ്‌പെക്‌ടര്‍ ദ്വീപ് ജ്യോതി പാട്ടീലിനാണ് പോക്‌സോ കേസിന്‍റെ അന്വേഷണ ചുമതല. നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ദെബീവാഡി അസിസ്‌റ്റന്‍റ് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ അബിജിത്ത് ചൗധരി കേസ് അന്വേഷിക്കും.

യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി പീഡനം: അതേസമയം, കഴിഞ്ഞ ദിവസം യുവതിയുടെ നഗ്ന ചിത്രങ്ങള്‍ എടുത്ത ശേഷം ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയും പണം അപഹരിക്കുകയും ചെയ്‌ത വ്യക്തിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ആന്ധ്രപ്രദേശ് സ്വദേശി പുട്ട സുഭാഷ് എന്നയാളെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഒരു വര്‍ഷത്തോളം യുവാവിന്‍റെ പീഡനത്തിനിരയായ ശേഷം യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അജിത്‌സിങ് നഗറില്‍ അനാദിക്കട നടത്തുന്ന യുവതിയേയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. യുവതിയുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നത് വഴിയാണ് പ്രതിയുമായി ഇവര്‍ പരിചയത്തിലാകുന്നത്. സാധനങ്ങള്‍ വാങ്ങിയ ശേഷം ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ വഴി പണം അയയ്‌ക്കുന്നതിലൂടെ ഇയാള്‍ക്ക് യുവതിയുട ഫോണ്‍ നമ്പര്‍ ലഭ്യമായിരുന്നു.

ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടും ഇയാള്‍ യുവതിയുമായി സൗഹൃദത്തിലാവാന്‍ ശ്രമിച്ചിരുന്നു. നിരന്തരം ഇയാള്‍ ഫോണില്‍ വിളിച്ച് യുവതിയെ ശല്യം ചെയ്യുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. ശേഷം, ഇയാള്‍ നിരന്തരം കടയില്‍ പോയി അനാവശ്യമായി സമയം ചെലവഴിക്കാറുമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പീഡനത്തിന് പുറമെ 16 ലക്ഷം അപഹരിച്ചു: കടയുടെ അടുത്ത് തന്നെ യുവതിയുടെ വീടായതിനാല്‍ യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ രഹസ്യമായി ഇയാള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ശേഷമാണ് ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. പറയുന്നത് അനുസരിക്കാതെയിരുന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.

ശേഷം, വീട്ടില്‍ ഭര്‍ത്താവില്ലാതിരുന്ന സമയത്ത് ഇയാള്‍ നിരന്തരമെത്തി ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. 16 ലക്ഷം രൂപ യുവതിയില്‍ നിന്ന് അപഹരിക്കുകയും ചെയ്‌തിരുന്നു. പണം തിരിച്ച് ചോദിക്കുമ്പോള്‍ ഇയാള്‍ തന്നെ മര്‍ദിച്ചതായും യുവതി പരാതിയില്‍ പറയുന്നു.

മര്‍ദനത്തില്‍ കാര്യമായി പരിക്കേറ്റതിനെ തുടര്‍ന്ന് യുവതി വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു. അങ്ങനെ കുടുംബാംഗങ്ങളുടെ സഹായത്തോടെ യുവതി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.