ETV Bharat / bharat

ചെറിയ തർക്കം, പതിനാലുകാരി അമ്മയെ ഫ്രൈയിങ് പാന്‍ കൊണ്ട് തലക്കടിച്ചു കൊന്നു - നോയിഡ കൊലപാതകം

ഗുരുതരമായി പരിക്കേറ്റ് ബോധരഹിതയായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

minor daughter killed mother with frying pan  daughter killed mother in noida  14 years old daughter hit mother with frying pan  അമ്മയെ മകള്‍ അടിച്ചുകൊന്നു  നോയിഡ കൊലപാതകം  ഫ്രൈയിങ് പാന്‍ കൊണ്ട് തലക്കടിച്ചു കൊന്നു
നോയിഡയില്‍ പതിനാലുകാരി അമ്മയെ ഫ്രൈയിങ് പാന്‍ കൊണ്ട് തലക്കടിച്ചു കൊന്നു
author img

By

Published : Feb 23, 2022, 7:08 PM IST

നോയിഡ (യുപി): യുപിയിലെ നോയിഡയില്‍ അമ്മയെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഫ്രൈയിങ് പാന്‍ (തവ) ഉപയോഗിച്ച് അടിച്ചുകൊന്നു. ഷഹ്ദാര സ്വദേശി അനുരാധയാണ് കൊല്ലപ്പെട്ടത്. നിസാര കാര്യത്തിനാണ് ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായതെന്ന് നോയിഡ ഡിസിപി രണ്‍വിജയ്‌ സിങ് പറഞ്ഞു.

സെക്‌റ്റര്‍ 77ല്‍ പതിനാലുകാരിയായ മകള്‍ക്കൊപ്പമാണ് അനുരാധ താമസിച്ചിരുന്നത്. സംഭവ ദിവസം ഇരുവർക്കുമിടയില്‍ വാക്കുതര്‍ക്കമുണ്ടാവുകയും മകള്‍ ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് അമ്മയുടെ തലക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ബോധരഹിതയായ അനുരാധയെ അയൽവാസികൾ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പതിനാലുകാരിയെ ചിൽഡ്രൻസ് റിഫോം ഹോമിലേക്ക് മാറ്റി.

Also read: രണ്ടര വയസുകാരിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ; വെന്‍റിലേറ്ററിൽ നിന്ന് മാറ്റി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.