ചണ്ഡീഗഢ്: പ്രധിഷേധിക്കുന്ന കർഷകരെ ഖാലിസ്ഥാനികൾ എന്നും ദേശവിരുദ്ധർ എന്നും വിളിച്ച കേന്ദ്രമന്ത്രിമാർ മാപ്പ് പറയണമെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ്‌ബീർ സിംഗ് ബാദൽ. എന്തിനാണ് കേന്ദ്രസർക്കാർ 'സ്വേച്ഛാധിപത്യം' കാണിക്കുന്നതെന്നും കർഷകർക്ക് താൽപര്യമില്ലാത്ത നിയമങ്ങൾ പിൻവലിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രക്ഷോഭത്തെ ഖാലിസ്ഥാനികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പേരു വിളിച്ച് കേന്ദ്രം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. കർഷകരോട് വിയോജിപ്പുണ്ടെങ്കിൽ അവരെ ദേശവിരുദ്ധർ എന്ന് വിളിക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിക്കാർക്ക് കാർഷിക നിയമങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകരെ ഖാലിസ്ഥാനികൾ എന്ന് വിളിച്ച മന്ത്രിമാർ മാപ്പ് പറയണമെന്ന് സുഖ്‌ബീർ സിംഗ് ബാദൽ - സുഖ്‌ബീർ സിംഗ് ബാദൽ
എന്തിനാണ് കേന്ദ്രസർക്കാർ 'സ്വേച്ഛാധിപത്യം' കാണിക്കുന്നതെന്നും കർഷകർക്ക് താൽപര്യമില്ലാത്ത നിയമങ്ങൾ പിൻവലിക്കാത്തത് എന്തുകൊണ്ടാണെന്നും സുഖ്‌ബീർ സിംഗ് ബാദൽ പ്രതികരിച്ചു
![കർഷകരെ ഖാലിസ്ഥാനികൾ എന്ന് വിളിച്ച മന്ത്രിമാർ മാപ്പ് പറയണമെന്ന് സുഖ്‌ബീർ സിംഗ് ബാദൽ Sukhbir Singh Badal ഖാലിസ്ഥാനികൾ മന്ത്രിമാർ മാപ്പ് പറയണം സുഖ്‌ബീർ സിംഗ് ബാദൽ ദേശവിരുദ്ധർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9857364-596-9857364-1607782436574.jpg?imwidth=3840)