ETV Bharat / bharat

'അവര്‍ ഒരിക്കലും ക്രിസ്റ്റ്യന്‍ ദേശീയവാദികളെന്ന് പറയില്ല'; വിദേശ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് ജയശങ്കര്‍

വിദേശ മാധ്യമങ്ങള്‍ ഇന്ത്യന്‍ ഭരണകൂടത്തെ 'ഹിന്ദു ദേശീയവാദികള്‍' എന്ന വിശേഷണം നല്‍കുന്നതിനെതിരെയാണ് കേന്ദ്രമന്ത്രി എസ് ജയശങ്കര്‍ വിമര്‍ശനം ഉന്നയിച്ചത്. ഭാരത് മാർഗ്' എന്ന പേരിൽ മറാത്തിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട "ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടെയ്ൻ വേൾഡ്" എന്ന പുസ്‌തകത്തിന്‍റെ പ്രകാശനത്തിനയി പൂനെയില്‍ എത്തിയപ്പോഴായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

എസ് ജയശങ്കര്‍  വിദേശ മാധ്യമങ്ങള്‍ക്കെതിരെ എസ് ജയശങ്കര്‍  വിദേശ മാധ്യമങ്ങളുടെ ഹിന്ദു ദേശീയവാദി പരാമര്‍ശം  വിദേശകാര്യ മന്ത്രി  ജി20 ഉച്ചകോടി  ബിബിസി ഡോക്യുമെന്‍ററി വിവാദം  ഗുജറാത്ത് കലാപം ബിബിസി ഡോക്യുമെന്‍ററി  minister jaishankar against foreign newspapers  foreign newspapers hindu nationalist government  minister jaishankar against foreign newspapers  bbc documentary controversy  external affais minister s jaishankar  s jaishankar about foreign media
S Jaishankar
author img

By

Published : Jan 29, 2023, 1:16 PM IST

ന്യൂഡല്‍ഹി: വിദേശമാധ്യമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന് 'ഹിന്ദു ദേശീയവാദി' തുടങ്ങിയ വിശേഷണങ്ങള്‍ നല്‍കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. മറാത്തിയിലേക്ക് 'ഭാരത് മാർഗ്' എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ട "ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടെയ്ൻ വേൾഡ്" എന്ന ഇംഗ്ലീഷ് പുസ്‌തകത്തിന്‍റെ പ്രകാശനത്തിനായി പൂനെയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വിദേശ മാധ്യമങ്ങള്‍ ഇന്ത്യന്‍ ഭരണകൂടത്തെ ഹിന്ദു ദേശീയ സര്‍ക്കാര്‍ എന്ന് വിശേഷിപ്പിക്കും, എന്നാല്‍ യൂറോപ്പിലും അമേരിക്കയിലുമുള്ളത് ക്രിസ്റ്റ്യന്‍ ദേശീയ സര്‍ക്കാരാണെന്ന് അവര്‍ പറയില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

'നിങ്ങള്‍ വിദേശ പത്രങ്ങളാണ് വായിക്കുന്നതെങ്കില്‍, നമ്മുടെ സര്‍ക്കാരിനെ ഹിന്ദു ദേശീയ സര്‍ക്കാര്‍ എന്ന് അവര്‍ വിശേഷിപ്പിക്കുന്നത് കാണാന്‍ കഴിയും. അമേരിക്കയിലോ യൂറോപ്പിലോ ഉള്ളത് ക്രിസ്റ്റ്യന്‍ ദേശീയത എന്നവര്‍ പറയാറില്ല. കാരണം ഈ വിശേഷണങ്ങള്‍ അവര്‍ നമുക്കായി മാറ്റി വച്ചതാണ്. നമ്മുടെ രാജ്യം മറ്റ് ലോക രാഷ്‌ട്രങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നുള്ള കാര്യം അവര്‍ മനസിലാക്കുന്നില്ല'-ജയശങ്കര്‍ പറഞ്ഞു.

മാധ്യമങ്ങള്‍ ഹിന്ദു ദേശീയവാദികള്‍ എന്ന് വിശേഷിപ്പിക്കുന്ന ഭരണകൂടം ദുരന്തഘട്ടങ്ങളില്‍ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ' കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അന്നത്തെ സര്‍ക്കാരും രാഷ്‌ട്രീയവും ദേശീയതയുള്ളതാണെന്നതില്‍ സംശയമില്ല. ആ വിഷയത്തില്‍ മാപ്പ് പറയേണ്ട കാര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

ഇതേ ദേശീയവാദികള്‍ പലഘട്ടങ്ങളിലും വിദേശരാജ്യങ്ങളെ സഹായിച്ചിട്ടുണ്ട്. ദുരന്ത സാഹചര്യങ്ങളിലെല്ലാം അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയും ചെയ്‌തിട്ടുണ്ട്'- ഇന്ത്യന്‍ വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയില്‍ 200 മീറ്റിങ്ങുകള്‍ ഉണ്ടെന്ന് തങ്ങള്‍ ലോകത്തെ കാണിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മീറ്റിങ്ങുകളിലൂടെ ഇന്ത്യയിലുണ്ടായ മാറ്റങ്ങള്‍ ലോകരാഷ്‌ട്രങ്ങള്‍ കാണുമെന്നും എസ് ജയശങ്കര്‍ പറഞ്ഞു.

അതേസമയം, വിവാദമായ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി സംഘടിതമായ ആശയപ്രചാരണത്തിന്‍റെ ഭാഗമാണെന്ന് ഇന്ത്യ റിപ്പബ്ലിക് ദിനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്‍ററി പരമ്പര കൊളോണിയൽ മനോഭാവത്തെയാണ് കാണിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പ്രതിവാര വാര്‍ത്താസമ്മേളനത്തിലാണ് അഭിപ്രായപ്പെട്ടത്. ഡോക്യുമെന്‍ററിയെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Also Read: ചൈന വിഷയത്തില്‍ ചിലര്‍ രാഷ്‌ട്രീയം കളിക്കുന്നു; രാഹുല്‍ ഗാന്ധിക്ക് നേരെ എസ്‌ ജയശങ്കര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.