ഹൈദരാബാദ് : ഇന്ത്യയുടെ മെഡിക്കൽ സംവിധാനങ്ങൾ കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ പൂർണ സജ്ജമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി. ഹൈദരാബാദ് ദുർഗബായ് ദേശ്‌മുഖ് ആശുപത്രിയിലെ താത്കാലിക കൊവിഡ് കെയർ യൂണിറ്റ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ നിരവധി സംഘടനകളും വ്യക്തികളും നടത്തിയ ശ്രമങ്ങളെയും കിഷൻ റെഡ്ഡി അഭിനന്ദിച്ചു. ആവശ്യമായ മുൻകരുതലുകൾ ആളുകൾ പാലിക്കണമെന്ന് റെഡ്ഡി ജനങ്ങളോട് അഭ്യർഥിച്ചു.
Also read: കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം
18 വയസ്സിന് മുകളിലുള്ള രാജ്യത്തെ എല്ലാ പൗരർക്കും സൗജന്യ വാക്സിനേഷന്‍ ഉറപ്പാക്കും. വാക്സിൻ നിർമ്മാണ കമ്പനികൾ ഇതിനോടകം തന്നെ കുട്ടികൾക്കായി ട്രയലുകൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് വളരെ വേഗം തന്നെ വാക്സിന്‍ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.