ETV Bharat / bharat

കർണാടകയിൽ ലോക്ക്‌ഡൗൺ സാധ്യതയില്ലെന്ന് മന്ത്രി ബസവരാജ് ബൊമ്മൈ

author img

By

Published : Apr 14, 2021, 4:41 PM IST

കർണാടകയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഏപ്രിൽ 18ന് സർവകക്ഷി യോഗം ചേരും

no possibility of lockdown in Karnataka  Minister Basavaraj Bommai  മന്ത്രി ബസവരാജ് ബൊമ്മൈ  കർണാടകയിൽ ലോക്ക്‌ഡൗൺ സാധ്യതയില്ല  karnataka covid  കർണാടക കൊവിഡ്
കർണാടകയിൽ ലോക്ക്‌ഡൗൺ സാധ്യതയില്ലെന്ന് മന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളുരു: കർണാടകയിൽ ലോക്ക്‌ഡൗൺ സാധ്യതയില്ലെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സർവകക്ഷി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

ഏപ്രിൽ 18ന് ചേരുന്ന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി യെദ്യൂരപ്പയും സാങ്കേതിക ഉപദേശക സമിതിയും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് ലോക്ക്‌ഡൗൺ സാധ്യതയുണ്ടെന്ന സമൂഹ മാധ്യമങ്ങളിലെ പരാമർശങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു.

സർക്കാർ ലോക്ക്‌ഡൗണിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും മറ്റ് മാർഗങ്ങളിലൂടെ കൊവിഡ് വ്യാപനം തടയാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക എന്നീ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കർണാടകയിൽ 2,632 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 6,079 പേർ രോഗമുക്തി നേടിയപ്പോൾ 67 മരണം സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.