ETV Bharat / bharat

'സിദ്ധരാമയ്യയെ ടിപ്പുവിനെ പോലെ കൊല്ലണം': ഒടുവില്‍ വിശദീകരണവുമായി ബിജെപി മന്ത്രി അശ്വത് നാരായൺ - അശ്വത് നാരായൺ വിശദീകരണം

ടിപ്പുവിനെ പോലെ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയേയും കൊല്ലണമെന്ന വിവാദ പ്രസ്‌താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിഎൻ അശ്വത് നാരായൺ

Etv Bharat
Etv Bharat
author img

By

Published : Feb 16, 2023, 8:14 PM IST

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ പ്രസ്‌താവനയിൽ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി സിഎൻ അശ്വത് നാരായൺ. 'ഞാനത് വ്യക്തിപരമായി പറഞ്ഞതല്ല, രാഷ്‌ട്രീയപരമായ അഭിപ്രായമാണ്. എനിക്ക് സിദ്ധരാമയ്യയോട് യാതൊരു വിദ്വേഷവുമില്ല. ഞാൻ പറഞ്ഞത് വളച്ചൊടിക്കാൻ സിദ്ധരാമയ്യയ്‌ക്ക് നിസാരമാണ്. എന്‍റെ വാക്കുകൾ അദ്ദേഹത്തെ വിഷമിപ്പിച്ചെങ്കിൽ ഖേദിക്കുന്നു' അശ്വത് നാരായൺ പറഞ്ഞു.

  • It is surprising that no action has been taken against a minister who has openly appealed people to kill.

    This shows that @CMofKarnataka @BSBommai, Home Minister @JnanendraAraga & their incompetent cabinet is sleeping and is in agreement with Ashwath Narayan.

    — Siddaramaiah (@siddaramaiah) February 16, 2023 " class="align-text-top noRightClick twitterSection" data=" ">

മൈസൂരിലെ ഭരണാധികാരിയായിരുന്ന ടിപ്പുസുൽത്താനെ പോലെ കോൺഗ്രസ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കൊല്ലണമെന്ന കർണാടക മന്ത്രിയുടെ പ്രസ്‌ഥാവന വിവാദമായതിനെ തുടർന്നാണ് വിശദീകരണം. പ്രസ്‌താവനക്കെതിരെ കർണാടകയിലെ കോൺഗ്രസ് ഘടകം മന്ത്രി അശ്വത് നാരായൺ, ബിജെപി സംസ്ഥാന പ്രസിഡന്‍റ് നളിൻ കുമാർ കട്ടീൽ എന്നിവർക്കെതിരെ വധശ്രമത്തിന് പരാതി നൽകിയിട്ടുണ്ട്.

മന്ത്രിക്കെതിരെ ഇതുവരെ നടപടി എടുക്കാത്തതിനാൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയും അശ്വത് നാരായണന് അനുകൂലമാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.