ETV Bharat / bharat

കശ്‌മീരിൽ ടിവി ആർട്ടിസ്റ്റിനെ ഭീകരർ വെടിവച്ചു കൊന്നു

author img

By

Published : May 26, 2022, 1:26 PM IST

Updated : May 26, 2022, 1:40 PM IST

പ്രശസ്‌ത ടിവി ആർട്ടിസ്റ്റ് അംബ്രീൻ ഭട്ടിനെയാണ് തീവ്രവാദികൾ വീട്ടിലെത്തി വെടിവച്ചുകൊന്നത്.

Militants Shot Dead TV Artiste Ambreen Bhat  jammu kashmir militant attack  Terrorist attack tv artiste killed  ടിവി ആർട്ടിസ്റ്റിനെ വെടിവച്ചു കൊന്ന് ഭീകരർ  ജമ്മു കശ്‌മീർ തീവ്രവാദി ആക്രമണം
കശ്‌മീരിൽ ടിവി ആർട്ടിസ്റ്റിനെ വെടിവച്ചു കൊന്ന് ഭീകരർ

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരർ പ്രശസ്‌ത ടിവി ആർട്ടിസ്റ്റ് അംബ്രീൻ ഭട്ടിനെ വെടിവച്ചുകൊന്നു. ഭട്ടിന്‍റെ അനന്തരവൻ ഹിഷ്രു ചദൂരക്ക് വെടിയേറ്റ് ഗുരുതര പരിക്ക്. ബുധനാഴ്‌ച (മെയ് 25) രാത്രി 7.55ഓടെയായിരുന്നു സംഭവം.

രാത്രി ഭട്ടിന്‍റെ വസതിയിലെത്തിയ തീവ്രവാദികൾ അനന്തരവൻ ഹിഷ്രുവിനോട് അംബ്രീൻ ഭട്ടിനെ വിളിക്കാൻ ആവശ്യപ്പെട്ടു. അംബ്രീൻ പുറത്തിറങ്ങിയപ്പോൾ തീവ്രവാദികൾ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിനിടെ ഹിഷ്രുവിനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അംബ്രീന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഹിഷ്രു ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു.

Last Updated : May 26, 2022, 1:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.