ETV Bharat / bharat

കുൽഗാമിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന - കുൽഗാം സുരക്ഷ സേന ഏറ്റുമുട്ടൽ

ഒളിച്ചിരുന്ന തീവ്രവാദികൾ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു

militants killed in Kulgam clash  Kulgam clash security force  കുൽഗാം സുരക്ഷ സേന ഏറ്റുമുട്ടൽ  കുൽഗാമിൽ സുരക്ഷ സേന കൊല്ലപ്പെട്ടു
കുൽഗാമിൽ സുരക്ഷ സേനയുമായി ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
author img

By

Published : Jun 27, 2022, 7:58 PM IST

കുൽഗാം (ജമ്മു കശ്‌മീർ) : കുൽഗാം ജില്ലയിലെ ഗുണ്ട് ചാഹൽ അരുണിയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ കേന്ദ്രങ്ങളിൽ നിന്ന് സൈന്യത്തിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് പൊലീസും സിആർപിഎഫും സൈന്യവും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.

പ്രദേശത്ത് ഉപരോധം ശക്തമാക്കിയതോടെ, ഒളിച്ചിരുന്ന തീവ്രവാദികൾ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. തുടർന്ന് രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു.ഇവര്‍ കേന്ദ്രീകരിച്ചയിടത്തുനിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.