ന്യൂഡല്‍ഹി: ബേസിലേക്ക് മടങ്ങുന്നതിനിടെ മിഗ് 29 കെ യുദ്ധ വിമാനം കടലില്‍ തകര്‍ന്നു വീണു. പൈലറ്റ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നത് എന്നാണ് നാവികസേനയുടെ വിലയിരുത്തല്‍.
ഗോവന്‍ തീരത്ത് പതിവ് പറക്കലിനിടെയാണ് അപകടം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ബോർഡ് ഓഫ് എൻക്വയറി (ബിഒഐ) ഉത്തരവിട്ടിട്ടുണ്ട്.