ETV Bharat / bharat

ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവം; ബംഗാൾ സർക്കാരിനോട് വിശദീകരണം തേടി കേന്ദ്രം - MHA against west bengal

Attack on ED Teams: ഇഡി മേധാവി രാഹുൽ നവീൻ കൊൽക്കത്തയിൽ  എത്തിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തോട് വിശദീകരണം തേടിയത്. മുഖ്യ പ്രതിയെ അറസ്‌റ്റ് ചെയ്യാത്തതിൽ സർക്കാരിനെ പശ്ചിമ ബംഗാൾ ഗവർണറും രംഗത്തുവന്നിരുന്നു.

attack on ED teams  ഇഡിക്കെതിരെ ആക്രമണം  MHA against west bengal  Central Govt Vs Mamatha
MHA Seeks Report From West Bengal Govt Over Attack on ED Teams
author img

By ETV Bharat Kerala Team

Published : Jan 10, 2024, 9:47 AM IST

കൊൽക്കത്ത : റെയ്‌ഡ്‌ നടത്താനെത്തിയ എൻഫോഴ്സ്മെന്‍റ്‌ ഡയറക്‌ടറേറ്റ് സംഘം ആക്രമിക്കപ്പെട്ട സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തിലുൾപ്പെട്ട മുഖ്യ പ്രതി ഷാജഹാൻ ഷെയ്ഖിനെ അറസ്‌റ്റ് ചെയ്യാത്തതിൽ സർക്കാരിനെ വിമര്‍ശിച്ച് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്. (MHA Seeks Report From West Bengal Govt Over Attack on ED Teams)

അന്വേഷണ പുരോഗതി വിലയിരുത്താൻ ഇഡി മേധാവി രാഹുൽ നവീൻ ഇന്നലെ (ചൊവ്വ) കൊൽക്കത്തയിൽ എത്തിയിരുന്നു. സിജിഒ കോംപ്ലക്‌സിൽ ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. സ്‌പെഷ്യൽ ഡയറക്‌ടർ സുഭാഷ് അഗർവാൾ, അഡീഷണൽ ഡയറക്‌ടർ വിനോദ് ശർമ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ നിലവിലെ സാഹചര്യം ഉദ്യോഗസ്ഥർ രാഹുൽ നവീനിനെ ധരിപ്പിച്ചു. (ED Chief at WB)

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് (ജനുവരി 5) ബംഗാളിൽ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്. റേഷൻ കുംഭകോണത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്‍റെ (Shahjahan Shaikh) സന്ദേശ്ഖാലിയിലെ വസതിയിൽ റെയ്‌ഡ് നടത്താൻ എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത് (Sandeshkhali ruckus). രാവിലെ ഏഴ് മണിയോടെയാണ് റെയ്‌ഡിനായി ഇഡി ഉദ്യോഗസ്ഥർ ഷെയ്‌ഖിന്‍റെ വസതിയിൽ എത്തിയത്. എന്നാൽ പലതവണ വാതിലിൽ മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന്‌ വീടിന്‍റെ പൂട്ട് തകർക്കാൻ കേന്ദ്ര സുരക്ഷ സേനയോട് ഇഡി ആവശ്യപ്പെട്ടു. (ED Team Attacked)

ഇതിനിടെ നൂറുകണക്കിന് ടിഎംസി അനുയായികൾ അടങ്ങുന്ന പ്രക്ഷോഭകാരികള്‍ സ്ഥലത്തെത്തുകയും ഇഡി ഉദ്യോഗസ്ഥർക്കും സുരക്ഷ സേനയ്‌ക്കും എതിരെ ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുടെ വാഹനങ്ങളും പ്രതിഷേധക്കാർ അടിച്ചു തകർത്തു. തുടർന്ന് ഇഡി ഉദ്യോഗസ്ഥരും സുരക്ഷ സേനയും സംഭവസ്ഥലത്ത് നിന്ന് തിരികെ പോരാൻ നിർബന്ധിതരായി. (Goons Attacked ED)

50 സിആർപിഎഫ് ജവാന്മാരായിരുന്നു ഇഡി ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ അപലപിച്ച ഗവർണർ സിവി ആനന്ദ ബോസ് പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പോയി സന്ദർശിച്ചിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട പിന്നാലെ പ്രതികളെ അറസ്‌റ്റ്‌ ചെയ്യാത്തതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചും അദ്ദേഹം രംഗത്തെത്തി.

Also Read: റേഷൻ വിതരണ അഴിമതി കേസ്; റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പരാതിയുമായി ഇഡി

തൃണമൂൽ കോൺഗ്രസ് നേതാവായ ഷാജഹാൻ ഷെയ്ഖ്, സന്ദേശ്ഖാലി പ്രദേശത്തെ ഗുണ്ടാ നേതാവുകൂടിയാണ്. ഇയാൾക്കെതിരെ നിരവധി കൊലപാതക കേസുകളുണ്ട്. എന്നാൽ ഭരിക്കുന്ന പാർട്ടിയുടെ നേതാവായതിനാൽ പൊലീസ് ഇയാൾക്കെതിരെ നടപടിയെടുക്കാൻ ഭയപ്പെടുകയാണെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.