ന്യൂഡല്‍ഹി: അല്‍ ഉമര്‍ മുജാഹിദ്ദിന്‍ എന്ന ഭീകര സംഘടനയുടെ സ്ഥാപകനും ചീഫ് കമാന്‍ഡറുമായ മുഷ്‌താഖ് അഹമ്മദ് സര്‍ഗാറിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. സര്‍ഗാറിനെതിരെ യുഎപിഎ വകുപ്പ് ചുമത്തിയിട്ടുണ്ട്. 1999ല്‍ കാണ്ഡഹാറില്‍ എയര്‍ ഇന്ത്യ വിമാന റാഞ്ചലിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ തടവില്‍ നിന്നും മോചിപ്പിച്ച മൂന്ന് ഭീകരരിലൊരാളാണ് മുഷ്‌താഖ് അഹമ്മദ് സര്‍ഗാര്‍.
നിലവില്‍ പാകിസ്ഥാനിലാണ് 52കാരനായ സര്‍ഗാര്‍ കഴിയുന്നത്. ജമ്മു കശ്‌മീര്‍ ലിബറേഷന്‍ ഫ്രണ്ടുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണ്ടെത്തല്‍. ജമ്മു കശ്‌മീരില്‍ തീവ്രവാദം വളർത്താന്‍ പാകിസ്ഥാനില്‍ നിന്നുകൊണ്ട് സര്‍ഗാര്‍ പ്രചാരണം നടത്തുന്നുണ്ടെന്നും മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തില്‍ പറയുന്നു.
കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഭീകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന നാലാമത്തെയാളാണ് സര്‍ഗാര്‍. സര്‍ഗാര്‍ ഉള്‍പ്പെടെ 35 പേരെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Also read: കശ്മീരില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്‌തു നിര്‍വീര്യമാക്കി സുരക്ഷ സേന