ETV Bharat / bharat

നിയമസഭ ശീതകാല സമ്മേളനത്തിനിടെ മഹാരാഷ്‌ട്ര എംഎല്‍എമാര്‍ക്ക് പനിയും ചുമയും - നാഗ്‌പൂര്‍

നാഗ്‌പൂരില്‍ നടക്കുന്ന സമ്മേളനത്തിനെത്തിയ പല എംഎല്‍എമാര്‍ക്കും പനിയും ജലദോഷവും ചുമയും ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചിലര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ബാധിച്ചിട്ടുണ്ട്

Maharashtra winter session of the Legislature  MH MLAs suffering from cold  winter session of the MH Legislature  എംഎല്‍എമാര്‍ക്ക് പനിയും ചുമയും  നാഗ്‌പൂരില്‍ നിയമസഭ ശീതകാല സമ്മേളനം  എംഎല്‍എ  നാഗ്‌പൂര്‍  മഹാരാഷ്‌ട്ര എംഎല്‍എമാര്‍ക്ക് പനിയും ചുമയും
മഹാരാഷ്‌ട്ര എംഎല്‍എമാര്‍ക്ക് പനിയും ചുമയും
author img

By

Published : Dec 22, 2022, 1:04 PM IST

നാഗ്‌പൂര്‍: മഹാരാഷ്‌ട്ര നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ എംഎല്‍എമാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍. നാഗ്‌പൂരില്‍ നടക്കുന്ന സമ്മേളനത്തിനെത്തിയ പല എംഎല്‍എമാര്‍ക്കും പനിയും ജലദോഷവും ചുമയും ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചിലര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ബാധിച്ചിട്ടുണ്ട്.

മൂന്ന് ദിവസത്തിനിടെ 611 പേരെ പരിശോധനക്ക് വിധേയരാക്കി. കൂടിയ തണുപ്പാണ് സമ്മേളനം നടക്കുന്ന മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നാഗ്‌പൂരിലെ ഏറ്റവും കുറഞ്ഞ താപനില 13 മുതൽ 14 ഡിഗ്രി സെൽഷ്യസ് വരെയാണ്.

മുംബൈയില്‍ നിന്നുള്ള എംഎല്‍എമാര്‍ക്ക് ഈ കാലാവസ്ഥ പരിചിതമല്ല. കാലാവസ്ഥ മാറ്റമാണ് ഇവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.