ETV Bharat / bharat

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; കേരളത്തില്‍ അതി തീവ്ര മഴ - heavy rain in south india

എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പഞ്ചാബിന്‍റെയും ഹരിയാനയുടെയും വടക്കൻ ഭാഗങ്ങളിൽ തിങ്കളാഴ്‌ച പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യത

highest temperature at Safdarjung  maximum temperatures above normal  warning of heavy rainfall across Kerala  ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു  കേരളത്തില്‍ അതി തീവ്ര മഴ  kearala and lakshadweep facing heavy rain  heavy rain in south india  heavy temperature in north india
ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു ; കേരളത്തില്‍ അതി തീവ്ര മഴ
author img

By

Published : May 16, 2022, 9:45 AM IST

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ചുട്ടുപൊള്ളുമ്പോള്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും 49 ഡിഗ്രിയാണ് സെല്‍ഷ്യസാണ് ഞായറാഴ്‌ച രേഖപ്പെടുത്തിയ താപനില. ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലെ ബന്ദ ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പകൽ താപനില. പടിഞ്ഞാറൻ ഉത്തർപ്രദേശ്, കിഴക്കൻ ഉത്തർപ്രദേശ്, കിഴക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ പലയിടത്തും പരമാവധി താപനില സാധാരണയിലും (3.1ഡിഗ്രി സെൽഷ്യസ് മുതൽ 5.0 ഡിഗ്രി സെൽഷ്യസ് വരെ) ഉയര്‍ന്നിട്ടുണ്ട്.

ഹിമാചൽ പ്രദേശ്, ഹരിയാന, ഡൽഹി, ജമ്മു, കശ്‌മീർ, ലഡാക്ക്, ഗിൽജിത്-ബാൾട്ടിസ്ഥാൻ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ബീഹാർ എന്നിവിടങ്ങളിലെ പലയിടത്തും ഉയർന്ന താപനില സാധാരണയേക്കാൾ (5.1ഡിഗ്രിയോ അതിൽ കൂടുതലോ) ഉയർന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പഞ്ചാബിന്‍റെയും ഹരിയാനയുടെയും വടക്കൻ ഭാഗങ്ങളിൽ തിങ്കളാഴ്‌ച പൊടിക്കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉത്തരേന്ത്യ ചൂടിനെ അതിജീവിക്കുമ്പോള്‍ കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ഞായറാഴ്‌ച കേരളത്തിലും ലക്ഷദ്വീപിലും യഥാക്രമം 52.2 മില്ലീമീറ്ററും 57.7 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ഞായറാഴ്‌ച എറണാകുളത്ത് 122.2 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

മെയ് 27-ഓടെ കേരളത്തിൽ കാലവർഷം നേരത്തെ ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറൻ മൺസൂൺ അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ ആൻഡമാൻ കടൽ, നിക്കോബാർ ദ്വീപുകൾ, അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

Also Read കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത: റെഡ് അലർട്ട്, എൻ.ഡി.ആർ.എഫിന്‍റെ 5 സംഘങ്ങള്‍ സജ്ജം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.