ന്യൂഡല്‍ഹി : ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ അറബിക്കടലില്‍ ചരക്ക് കപ്പലിന് തീപിടിച്ചു. സൗദി അറേബ്യയില്‍ നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന എംവി ചെം പ്ലൂട്ടോ എന്ന കപ്പലിനാണ് തീപിടിച്ചത്. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് നിന്ന് 217 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം (MV Chem Pluto).
കപ്പലിലെ ജീവനക്കാരില്‍ 20 പേര്‍ ഇന്ത്യക്കാരാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ഐസിജിഎസ് വിക്രം സംഭവ സ്ഥലത്തേക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ട്. അറബി കടലില്‍ പട്രോളിങ് നടത്തുകയായിരുന്ന എസിജിഎസ് വിക്രം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു (MV Chem Pluto Caught Fire).
ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലുകളും സ്ഥലത്തേക്ക് പുറപ്പെട്ടു. കപ്പലില്‍ ക്രൂഡ് ഓയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം (Drone Attack In Arabian Sea). നിലവില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും തീപിടിത്തം കപ്പലിന്‍റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് (Coast Guard Ship ICGS Vikram).
അതേ സമയം ഇന്ത്യന്‍ നാവിക സേനയുടെ സമുദ്ര നിരീക്ഷണ വിമാനത്തിന് അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട എംവി ചെം പ്ലൂട്ടോയുമായി ആശയ വിനിമയം നടത്താന്‍ സാധിച്ചു. ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അപകടത്തില്‍പ്പെട്ട ചരക്ക് കപ്പലിന് സമീപത്തെത്തുമെന്ന് നാവിക സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു (Ship Caught Fire In Arabian Sea).