സിലിഗുരി: ഒരു പതിറ്റാണ്ട് മുന്‍പ് കാണാതായ തന്‍റെ കുഞ്ഞനുജത്തിയെ തിരിച്ചുകിട്ടിയതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് പശ്ചിമ ബംഗാള്‍ സ്വദേശിനി മനു മിർദ. മാനസിക അസ്വാസ്ഥ്യമുള്ള സിലിഗുരി കിൽക്കോട്ട് സ്വദേശിനിയായ മീന മിർദയെ 17ാം വയസിലാണ് കാണാതാവുന്നത്. നോർത്ത് ബംഗാൾ മെഡിക്കൽ കോളജ് ആൻഡ് ഹോസ്‌പിറ്റലില്‍ അടുത്തിടെ ഈ 27കാരി ചികിത്സയ്‌ക്ക് എയതോടെയാണ് ഇന്ന് വീടണയാനുള്ള വഴി തെളിഞ്ഞത്.
തിരിച്ചുവരവ് അപ്രതീക്ഷിതം: ജന്മനാ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മീന, പല സമയങ്ങളിലായി വീട്ടുവീട്ടിറങ്ങുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്യുന്നത് പതിവായിരുന്നു. കാണാതായാല്‍, ഒന്നോ രണ്ടോ ദിവസത്തിന് ശേഷമാണെങ്കിലും തിരിച്ചെത്താറുണ്ടായിരുന്നു. എന്നാല്‍, പതിവ് തെറ്റിച്ച് 10 വര്‍ഷം മുന്‍പ് നടന്ന സംഭവം വീട്ടുകാരെ നിത്യസങ്കടത്തില്‍ ആഴ്‌ത്തിയിരുന്നു.
കിൽക്കോട്ട് തേയിലത്തോട്ടം മേഖലയിലെ വീട്ടില്‍ നിന്നാണ് മീനയെ കാണാതായത്. പലകാലങ്ങളിലായി വിവിധ ഇടങ്ങളില്‍ തെരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പിന്നീട് കുടുംബം തെരച്ചിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രിയപ്പെട്ടവള്‍ ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയിരുന്ന കുടുംബത്തിന് മീനയുടെ വീടണയല്‍ വലിയ ആഹ്ളാദമാണ് സമ്മാനിച്ചത്.
വഴിത്തിരിവായി അധികൃതരുടെ ഉറച്ച നിലപാട്: തിരികെ ലഭിക്കുമെന്ന പ്രതീക്ഷ അടുത്ത കാലത്തുപോലും വീട്ടുകാര്‍ക്കുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ നവംബർ 30നാണ് യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചത്. തലയിൽ പരിക്കേറ്റ നിലയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവിതിയുടെ അടുത്ത് പേരും വിലാസവും അധികൃതര്‍ അന്വേഷിച്ചിരുന്നെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും ബന്ധുക്കളുടെ പക്കല്‍ യുവതിയെ ഏല്‍പ്പിക്കണ മെഡിക്കല്‍ കോളജ് അധികൃതറുടെ ഉറച്ച തീരുമാനമാണ് മീനയെ വീട്ടിലെത്തിക്കാന്‍ ഇടയാക്കിയത്.
ഈ തീരുമാനമാണ് ആശുപത്രി അധികൃതരെ സിലിഗുരി ലീഗൽ എയ്‌ഡ് ഫോറത്തിന്‍റെ സഹായം തേടുന്നതിലേക്ക് നയിച്ചത്. തുടര്‍ന്ന്, ലീഗല്‍ ഫോറം അധികൃതര്‍ സാമൂഹിക പ്രവർത്തകർക്കും പൊലീസിനും ജില്ല ഭരണകൂടത്തിനും അയച്ചുകൊടുത്തു. ശേഷം, വിവിധ വകുപ്പുകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സജീവമായി അന്വേഷണം നടത്തിയതിനൊടുവിലാണ് മീനയുടെ ബന്ധുക്കളെ കണ്ടെത്താനായത്. ഇന്ന് രാവിലെ യുവതിയെ മെഡിക്കൽ കോളജ്, ലീഗല്‍ ഫോറം അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തിച്ചതോടെ ആനന്ദക്കണ്ണീരോടെയാണ് ഈ 27കാരിയെ വീട്ടുകാര്‍ വരവേറ്റത്.
സന്തോഷം പങ്കുവച്ച് മെഡിക്കൽ കോളജ് ഡീന്‍: ലീഗല്‍ ഫോറം പ്രസിഡന്‍റ് അമിത് സർക്കാർ, ഹാസിമാര സന്നദ്ധ സംഘടന ഭാരഭാഹി ശുക്ല ദേബ്‌നാഥ് എന്നിവരാണ് മീനയുടെ ബന്ധുക്കളെ സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് ഡീൻ സന്ദീപ് സെൻഗുപ്‌ത, അസിസ്റ്റന്‍റ് സൂപ്പർ ഗൗതം ദാസ്, അനിമേഷ് ബർമൻ, ദേവ് കുമാർ പ്രധാൻ, ബംഗ രത്‌ന ഭാരതി ഘോഷ്, ലീഗൽ എയ്‌ഡ് ഫോറം പ്രസിഡന്‍റ് അമിത് സർക്കാർ തുടങ്ങിയവർ ചേര്‍ന്നാണ് യുവതിയെ വീട്ടില്‍ കൊണ്ടുചെന്നാക്കിയത്. 'ഇതുപോലെ മാനസിക വെല്ലുവിളി നേരിടുന്ന ഒരാളെ വീട്ടിലേക്ക് തിരികെ എത്തിക്കാനായതില്‍ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്'- സന്ദീപ് സെൻഗുപ്‌ത ഇടിവി ഭാരത് പ്രതിനിധിയോട് വ്യക്തമാക്കി.