ETV Bharat / bharat

ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി: യുവാവ് പിടിയിൽ

സംഭവത്തിൽ വിമാന യാത്രക്കാരനായ ആകാശ് ദീപ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയമുള്ളതായി പൊലീസ് അറിയിച്ചു.

Mentally challenged youth  Mentally unstabled  Mentally retarded  Mentally challenged youth made bomb hoax threat  bomb hoax threat  Delhi Patna flight  bomb hoax threat on Delhi Patna flight  Indira Gandhi International Airport  hoax bomb threat  ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ  ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം
ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ
author img

By

Published : Jun 14, 2021, 8:11 PM IST

ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. പുലർച്ചെ 7.45നാണ് ഡൽഹിയിൽ നിന്ന് പട്‌നയിലേക്ക് പോകുന്ന വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പൊലീസിനു ലഭിച്ചത്. സംഭവത്തിൽ വിമാന യാത്രക്കാരനായ ആകാശ് ദീപ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയമുള്ളതായി പൊലീസ് അറിയിച്ചു.

Also read: ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതി; ഹൈക്കോടതിയെ സമീപിച്ച് സുവേന്ദു അധികാരി

വ്യാജ സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന 52 യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമെന്ന് തെളിയുകയായിരുന്നു. ശേഷം നടത്തിയ അന്വേഷണത്തിലാണ് 22കാരനായ ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

യുവാവ് പിതാവിനൊപ്പം ഡൽഹിയിൽ നിന്ന് പട്‌നയിലേക്ക് പോവുകയായിരുന്നു. ആ വിമാനത്തില്‍ വച്ചാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചത്. പൊലീസ് ചോദ്യം ചെയ്യലിൽ ആകാശ്ദീപ് ബിഹാറിൽ ചികിത്സയിലാണെന്ന് വ്യക്തമായതായി വിമാനത്താവള ഉദ്യോഗസ്ഥൻ രാജീവ് രഞ്ജൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.