സൂറത്ത് (ഗുജറാത്ത്) : മുന്‍സിപ്പല്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടില്‍ കയറി കവര്‍ച്ചാശ്രമം. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വെള്ളം പരിശോധിക്കണമെന്ന് പറഞ്ഞാണ് മൂന്നംഗ സംഘം വീടിനുള്ളില്‍ പ്രവേശിച്ചത്.
ഈ സമയം വീടിനുള്ളില്‍ ഒരു സ്‌ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീടിന് പുറത്തിറങ്ങിയ സ്‌ത്രീയെ ബോധം കെടുത്താന്‍ കവര്‍ച്ചാസംഘം ശ്രമിച്ചു. ഇതോടെ ഇവര്‍ ബോധം നഷ്‌ടപ്പെട്ട പോലെ അഭിനയിച്ചു. മൂന്നംഗ സംഘം അടുത്തുനിന്ന് മാറിയ സമയത്ത് സ്‌ത്രീ വീടിനുള്ളില്‍ കയറി കതകടച്ച് ഉറക്കെ നിലവിളിക്കുകയായിരുന്നു.
Also read: video: ഷട്ടര്‍ തകര്‍ത്ത് കയറി, ഷോപ്പില്‍ സൂക്ഷിച്ചിരുന്ന നാലര ലക്ഷം രൂപ കവര്‍ന്ന് മൂന്നംഗ സംഘം
ഇതോടെ കവർച്ചാസംഘം രക്ഷപ്പെട്ടു. മോഷ്‌ടാക്കള്‍ വീടിനകത്തേക്ക് പ്രവേശിക്കുന്നതിന്‍റെയും സ്‌ത്രീ ബോധരഹിതയായി അഭിനയിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അടാജന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിട്ടുണ്ട്.