ETV Bharat / bharat

മെഹുൽ ചോക്‌സിയെ അന്‍റിഗ്വയിൽ നിന്ന് നാട് കടത്തരുതെന്ന് കോടതി ; പിഎൻബി കേസിൽ സിബിഐക്ക് തിരിച്ചടി

author img

By

Published : Apr 15, 2023, 1:32 PM IST

ഹൈക്കോടതിയുടെ ഉത്തരവില്ലാതെ ചോക്‌സിയെ അന്‍റിഗ്വയിൽ നിന്നും ബാർബുഡയിൽ നിന്നും നാട് കടത്തരുതെന്നാണ് കോടതി ഉത്തരവ്

പിഎൻബി കേസിൽ സിബിഐക്ക് തിരിച്ചടി  മെഹുൽ ചോക്‌സി  Mehul Choksi  Punjab National Bank  PNB Case  പഞ്ചാബ് നാഷണൽ ബാങ്ക്  മെഹുൽ ചോക്‌സിയെ നാട് കടത്തരുതെന്ന് കോടതി  സിബിഐ  CBI  Choksi  നീരവ് മോദി  Mehul Choksi wins in court  ചോക്‌സി
മെഹുൽ ചോക്‌സി

റോസോ (ഡൊമിനിക്ക) : പഞ്ചാബ് നാഷണൽ ബാങ്കിലെ 13000 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന വജ്രവ്യാപാരി മെഹുൽ ചോക്‌സിക്ക് ആന്‍റിഗ്വ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി. കോടതി അനുമതി ഇല്ലാതെ ചോക്‌സിയെ അന്‍റിഗ്വയിൽ നിന്നും ബാർബുഡയിൽ നിന്നും നാട് കടത്തരുതെന്നാണ് കോടതി ഉത്തരവിട്ടത്. 2021 മെയിൽ ആന്‍റിഗ്വയിലായിരുന്ന ചോക്‌സിയെ ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടു പോയി എന്ന കേസിലാണ് കോടതി വിധി.

ഹൈക്കോടതിയുടെ ഉത്തരവില്ലാതെ ചോക്‌സിയെ ആന്‍റിഗ്വയിൽ നിന്ന് മാറ്റരുതെന്നാണ് ഉത്തരവ്. തനിക്ക് മനുഷ്യത്വ രഹിതമായ ശിക്ഷയ്ക്ക് വിധേയനാവേണ്ടി വരുമെന്നും ആശങ്കയുണ്ടെന്നും അതുകൊണ്ട് തന്‍റെ ആവശ്യങ്ങളില്‍ അന്വേഷണം വേണമെന്നും ചോക്‌സി കോടതിയിൽ പറഞ്ഞിരുന്നു. കേസിലെ എതിർ ഭാഗമായ ആന്‍റിഗ്വ അറ്റോര്‍ണി ജനറല്‍, പൊലീസ് ചീഫ് എന്നിവര്‍ക്ക് സമഗ്രമായ ഒരു അന്വേഷണം ഈ വിഷയത്തില്‍ നടത്തുന്നതിന് താല്‍പര്യമില്ലായിരുന്നുവെന്നും ചോക്‌സി കോടതിയില്‍ ഉന്നയിച്ചു.

അതേസമയം ചോക്‌സിയെ ബലം പ്രയോഗിച്ച് അദ്ദേഹത്തിന്‍റെ നിയമപരിധിയില്‍ നിന്ന് മാറ്റിയതാണെന്നും, അതിന് ശേഷം ഡൊമിനിക്കയിലേക്ക് അദ്ദേഹത്തിന്‍റെ സമ്മമില്ലാതെ കൊണ്ടുപോയി എന്നതിന് തെളിവുണ്ടെന്നും കോടതി വിധിയില്‍ വ്യക്‌തമാക്കി. തുടർന്ന് അപ്പീൽ അടക്കമുള്ള നിയമപരമായ പരിഹാരങ്ങൾ തേടുന്നതിനും ചോക്‌സിക്ക് കോടതി അനുമതി നൽകുകയായിരുന്നു.

സിബിഐക്ക് തിരിച്ചടി: അതേസമയം ചോക്‌സിക്ക് അനുകൂലമായ ഈ വിധി വായ്‌പ തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്ന സിബിഐക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. വായ്‌പ തട്ടിപ്പുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ചൗക്‌സിക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13000 കോടി രൂപയുടെ വായ്‌പ എടുത്ത ശേഷം നാടുവിട്ട ചൗക്‌സിയെയും അനന്തരവൻ നീരവ് മോദിയേയും വിട്ടുകിട്ടുന്നതിനായി അഞ്ച് വർഷത്തോളമായി സിബിഐ നീക്കം തുടരുകയാണ്. നീരവ് മോദി നിലവിൽ ലണ്ടനിലാണുള്ളത്.

അതേസമയം കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് സിബിഐ അറിയിച്ചു. വിദേശ ഏജന്‍സികളുമായി ചേര്‍ന്ന് ഇപ്പോഴത്തെ വിധിയെ നിയമപരമായി നേരിട്ട് ചോക്‌സിയെ തിരികെ എത്തിക്കുമെന്നും സിബിഐ വ്യക്‌തമാക്കി. നേരത്തെ സിബിഐയുടെ ആവശ്യ പ്രകാരം ചോക്‌സിക്കായി 2018 ഡിസംബറിൽ ഇന്‍റർപോൾ റെഡ് കോര്‍ണര്‍ നോട്ടിസ് പുറത്തിറക്കിയിരുന്നു.

റെഡ് കോര്‍ണര്‍ നോട്ടിസ് പിൻവലിച്ചു : കൈമാറ്റം, കീഴടങ്ങൽ തുടങ്ങിയവ തീർപ്പാക്കാത്ത വിവിധ കേസുകളിൽ പ്രതിയായ ഒരു വ്യക്തിയെ കണ്ടെത്താനും താത്‌കാലികമായി അറസ്റ്റ് ചെയ്യാനും ഇന്‍റർപോൾ നൽകുന്ന ഏറ്റവും ഉയർന്ന അലർട്ടാണ് റെഡ് കോർണർ നോട്ടിസ്. ഇതോടെ ചോക്‌സിയെ രാജ്യത്തേക്ക് തിരികെ എത്തിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു സിബിഐ.

എന്നാൽ ഇക്കഴിഞ്ഞ മാർച്ചിൽ ചോക്‌സിക്കെതിരായ റെഡ് കോർണർ നോട്ടിസ് ഇന്‍റർപോൾ പിൻവലിച്ചിരുന്നു. ചോക്‌സിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് റെഡ് കോർണർ നോട്ടിസ് നീക്കം ചെയ്‌തതെന്നാണ് റിപ്പോർട്ട്. ഇതോടെ ചോക്‌സിക്ക് ഇനി ഏത് രാജ്യത്തേക്കും പോകാൻ കഴിയും. കഴിഞ്ഞ വർഷം അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു എന്ന മെഹുൽ ചോക്‌സിക്കെതിരായ കേസും ഡൊമിനിക്ക പിൻവലിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.