ശ്രീനഗർ: ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് ഉദ്യാനം വിനോദസഞ്ചാരികൾക്കായി വ്യാഴാഴ്ച തുറന്നു നൽകി. ആദ്യ ദിവസം തന്നെ ധാരാളം സന്ദർശകർ ഉദ്യാനത്തിലെത്തി. 11 മാസം കൊണ്ടാണ് തുലിപ് പൂക്കൾ ഉദ്യാനത്തിൽ തയ്യാറാക്കിയത്. ഹോളണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത 15 ലക്ഷത്തോളം ചെടികളാണ് ഉദ്യാനത്തിലുള്ളത്.
നിലവിൽ 25 ശതമാനം തുലിപ് പൂർണമായും വിരിഞ്ഞിട്ടുണ്ട്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തയാഴ്ച തുലിപ് ഫെസ്റ്റിവൽ നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.