മീററ്റ് (ഉത്തർ പ്രദേശ്) : രാജ്യത്തുടനീളം ദസറ ആഘോഷിക്കുമ്പോൾ കഴിഞ്ഞ 166 വർഷമായി ദസറ കൊണ്ടാടാത്ത ഒരു ഗ്രാമമുണ്ട്. ഉത്തർ പ്രദേശിലെ മീററ്റ് ജില്ലയിലെ ഗഗോൾ ഗ്രാമത്തിലെ ജനങ്ങളാണ് ഇതുവരെയും ദസറ ആഘോഷിക്കാത്തത്. മീററ്റ് ജില്ല ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ ദസറ ആഘോഷിക്കാത്തതിന് പിന്നിൽ ഒരു ചരിത്ര കഥ പറയാനുണ്ട് (Mourning For Revolutionaries Meerut Villagers Don't Celebrate Dussehra).
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെ പ്രഭവകേന്ദ്രങ്ങളിലൊന്നായിരുന്ന ഗഗോൾ ഗ്രാമത്തിലെ കുപ്രസിദ്ധമായ പീപ്പൽ മരത്തിൽ ഒമ്പത് വിപ്ലവകാരികളെയായിരുന്നു തൂക്കിലേറ്റിയത്. വിജയദശമി (ദസറ) ദിനത്തിലായിരുന്നു ആ ഒമ്പത് സ്വാതന്ത്ര്യ സമര സേനാനികളും രക്തസാക്ഷിത്വം വരിച്ചത്.
സംഭവത്തിൽ ഇരുണ്ടതായി മാറിയ ആ ഗ്രാമം മുഴുവൻ ഈ ധീര ഹൃദയരുടെ വിയോഗത്തിൽ വിലപിച്ചു. 1857-ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ കലാപത്തിന്‍റെ ബ്യൂഗിൾ മുഴക്കിയ മഹാനായ വിപ്ലവകാരിയും രക്തസാക്ഷിയുമായ ധൻ സിംഗ് കോട്വാളിന്‍റെ പിൻഗാമിയായ തഷ്വീർ ചപ്രാന, 1857 മെയ് 10 ന് മീററ്റിൽ വിപ്ലവം ആരംഭിച്ചതായ ആ ചരിത്ര സംഭവത്തെ അനുസ്‌മരിച്ചു.
സദർ പൊലീസ് സ്‌റ്റേഷൻ കോട്ട്‌വാൾ (ടൗൺ പൊലീസ് സ്‌റ്റേഷൻ മേധാവി) ധൻ സിങ്ങിന്‍റെ നേതൃത്വത്തിൽ മീററ്റ് ജില്ലയിൽ നിന്നും സമീപ ഗ്രാമങ്ങളിൽ നിന്നുമുള്ള ആളുകൾ മീററ്റ് ജയിൽ അടിച്ചു തകർത്തു. ആ പോരാട്ടത്തിൽ തങ്ങളുടെ സഖാക്കളെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിൽ വിപ്ലവകാരികൾ വിജയിച്ചു.
പാഞ്ച്ലി, നംഗ്ല, ഘട്ട്, ഗുമി, നൂർനഗർ, ലിസാദി തുടങ്ങിയ സമീപ ഗ്രാമങ്ങളിലെ വിപ്ലവകാരികളും ജയിൽ അടിച്ചു തകർത്ത സംഭവത്തിൽ പങ്കെടുത്തു. ബ്രിട്ടീഷുകാർ തങ്ങളുടെ ക്രൂരത കാണിക്കാനും കലാപത്തെ ചവിട്ടിമെതിക്കാനുമാണ് ഒമ്പത് സ്വാതന്ത്ര്യ സമര സേനാനികളെ പീപ്പൽ മരത്തിന് കീഴിൽ തൂക്കിലേറ്റിയതെന്നും അന്ന് വിജയ ദശമി ദിനമായിരുന്നെന്നും മീററ്റിലെ ചൗധരി ചരൺ സിങ് സർവകലാശാലയിലെ ചരിത്രവിഭാഗം മേധാവി വിഘ്നേഷ് ത്യാഗി പറഞ്ഞു.
ഗാഗോൾ ഗ്രാമത്തിലെ രാംസഹായ്, ഹിമ്മത് സിംഗ്, രമൺ സിംഗ്, ഹർജീത് സിംഗ്, കദേര സിംഗ്, ഗസിത സിംഗ്, ഷിബ്ബത് സിംഗ്, ബൈറാം, ദര്യബ് സിംഗ് എന്നിവരാണ് രക്തസാക്ഷിത്വം വരിച്ച ഒൻപത് വിപ്ലവകാരികൾ. അന്നു മുതലാണ് ഈ ഗ്രാമത്തിലെ ജനങ്ങൾ ദസറ ആഘോഷിക്കാത്തത്.
ALSO READ:Mysuru Dussehra : ദസറ ആഘോഷത്തിൽ തിളങ്ങി മൈസൂരു; ആയുധ പൂജ നടത്തി രാജാവ് യദുവീർ വാഡിയാർ
മൈസൂരിലെ ദസറ ആഘോഷം: മൈസൂർ രാജകുടുംബത്തിലെ രാജാവ് യദുവീർ കൃഷ്‌ണദത്ത ചാമരാജ വാഡിയാർ മൈസൂർ കൊട്ടാരത്തിലെ കല്യാണ മണ്ഡപത്തിൽ ദസറ ആഘോഷത്തോടനുബന്ധിച്ച് ആയുധങ്ങൾ കൊണ്ടുള്ള പരമ്പരാഗത ആയുധ പൂജയും പശുക്കൾക്കും കുതിരകൾക്കും ആനകൾക്കുമായി പരമ്പരാഗത പൂജയും നടത്തി (Mysuru Dussehra Yaduveer Wadiyar performed Ayudha Pooja).
ഇന്നലെ ഉച്ചയ്ക്ക് 12.20 മുതൽ 12.45 വരെ ആയിരുന്നു യദുവീർ പൂജ നടത്തിയത്. മൈസൂരിലെ പഴയ രാജകുടുംബത്തിന്‍റെ നേതൃത്വത്തിലാണ് ഉത്സവത്തിന്‍റെ ആഘോഷം കൊണ്ടാടുന്നത്. ദസറയിൽ നഗരം മുഴുവൻ വർണ്ണാഭമായ വിളക്കുകൾ കൊണ്ടാണ് അലങ്കരിച്ചത്.