മോസ്കോ: കൊവിഡ് പ്രതിസന്ധിയിലായ ഇന്ത്യക്ക് റഷ്യയുടെ ചികിത്സാ സഹായം. മരുന്നും ഓക്സിജനും വെൻ്റിലേറ്ററും ഉൾപ്പെടെ 22 ടൺ ചികിത്സാ സാമഗ്രികളാണ് റഷ്യ നൽകുക. ഇവയുമായി രണ്ട് വിമാനം ഇന്ത്യയിലേക്ക് തിരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു. പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ച ശേഷമാണ് റഷ്യ സഹായ ഹസ്തം നീട്ടിയത്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാണ്. ബുധനാഴ്ച മാത്രം 3.60 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു.3293 പേർ രോഗത്തെ തുടർന്ന് മരിച്ചു.
ഇന്ത്യയ്ക്ക് കൊവിഡ് ചികിത്സാ സഹായവുമായി റഷ്യ - Covid news
ഇന്ത്യക്ക് 22 ടൺ ചികിത്സാ സാമഗ്രികളാണ് റഷ്യ നൽകുക
![ഇന്ത്യയ്ക്ക് കൊവിഡ് ചികിത്സാ സഹായവുമായി റഷ്യ കൊവിഡ് വാർത്ത ഇന്ത്യ റഷ്യ വാർത്ത Covid news india russia news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-06:20:21:1619657421-11574491-794-11574491-1619652345480.jpg?imwidth=3840)