ETV Bharat / bharat

സായി ബാബയുടെ സ്വർണവും വെള്ളിയും ഉരുക്കി നാണയം ഉണ്ടാക്കും; സുപ്രധാന തീരുമാനവുമായി ക്ഷേത്ര അധികൃതർ - സായി ബാബാ ക്ഷേത്രത്തിൽ സംഭാവന

Shirdi Temple Gold : വർഷം മുഴുവനും ദശലക്ഷക്കണക്കിന് ഭക്തരാണ് സായി ബാബയെ കാണാൻ ഷിർദ്ദിയിൽ എത്തുന്നത്. ഇവിടെ ഭക്തർ പണത്തിന് പുറമെ സ്വർണവും വെള്ളിയും അടക്കമുള്ള അമൂല്യ വസ്‌തുക്കളും കാണിക്കയായി നൽകുന്നു.

Gold And Silver Of The Shirdi Sai Temple  Shirdi Temple Gold  Sai Medals And Coins from Shirdi  Shirdi Temple Gold And Silver  Shiirdi Temple Worth  ഷിർദി സായി ബാബ ക്ഷേത്രം  സ്വർണവും വെള്ളിയും ഉരുക്കി നാണയം  സായി ബാബ നാണയം  സായി ബാബ സ്വർണ നാണയം  ഷിർദി ക്ഷേത്രത്തിലെ സംഭാവന  സംഭാവനയായി ലഭിച്ച സ്വർണ്ണവും വെള്ളിയും  Gold And Silver In Shirdi Temple  സായി ബാബാ ക്ഷേത്രത്തിൽ സംഭാവന  ഇന്ത്യയിലെ സമ്പന്ന ക്ഷേത്രങ്ങളുടെ പട്ടിക
Medals And Coins Will Be Made Of Gold And Silver In Shirdi Temple
author img

By ETV Bharat Kerala Team

Published : Dec 2, 2023, 7:27 PM IST

ഷിർദി: മഹാരാഷ്ട്രയിലെ ഷിർദിയിൽ സ്ഥിതിചെയ്യുന്ന സായി ബാബാ ക്ഷേത്രത്തിൽ (Shirdi Sai Baba Temple) സംഭാവനയായി ലഭിച്ച സ്വർണ്ണവും വെള്ളിയും ഉരുക്കുന്നു. കാണിക്കയായി ലഭിച്ച 450 കിലോ സ്വർണത്തിൽ 155 കിലോയും, 6000 കിലോ വെള്ളിയും ഉരുക്കാനാണ് തീരുമാനം. ഉരുക്കുന്ന സ്വർണ്ണവും വെള്ളിയും ഉപയോഗിച്ച് പതക്കങ്ങളും നാണയങ്ങളും ഉണ്ടാക്കാനാണ് ക്ഷേത്ര അധികൃതരുടെ തീരുമാനം (Medals And Coins Will Be Made Of Gold And Silver In Shirdi Temple).

ഭാരതത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായാണ് ഷിർദിയിലെ സായി ബാബാ ക്ഷേത്രത്തെ കണക്കാക്കുന്നത്. അതിനാൽ വിദേശത്തുനിന്നും സ്വദേശത്തുനിന്നും ദശലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വർഷവും ഇവിടെയെത്തുന്നത്. ഇവരിൽ പലരും ക്ഷേത്രത്തിലേക്ക് വൻ തുകകൾ സംഭാവനയായി നൽകുന്നു. നിരവധിപേർ പണത്തിനുപുറമെ കാണിക്കയായി സ്വർണ്ണവും വെള്ളിയും സമർപ്പിക്കാറുണ്ട്.

സംഭാവനകളുടെ ബാഹുല്യം മൂലം ഇന്ത്യയിലെ സമ്പന്ന ക്ഷേത്രങ്ങളുടെ പട്ടികയിൽ അഞ്ചാമതാണ് ഷിർദി സായി ബാബാ ക്ഷേത്രം. ക്ഷേത്രത്തിൽ സംഭാവനയായി ലഭിക്കുന്ന സ്വർണ്ണവും വെള്ളിയും കുമിഞ്ഞുകൂടിയതോടെയാണ് അവ ഭക്തർക്കുകൂടി ഉപകാരപ്രദമാകും വിധത്തിൽ മാറ്റിയെടുക്കാനുള്ള തീരുമാനം.

Also Read: ഷിർദി ക്ഷേത്രത്തില്‍ ഭക്തൻ നല്‍കിയത് അഞ്ച് ലക്ഷത്തിന്‍റെ സ്വർണ ഓടക്കുഴൽ

155 കിലോ സ്വർണവും 6000 കിലോ വെള്ളിയും ഉരുക്കി നാണയങ്ങളും പതക്കങ്ങളും ഉണ്ടാക്കാൻ പോകുകയാണെന്ന് സായിബാബ ക്ഷേത്ര ഭരണസമിതിയിലുള്ളവർ പറയുന്നു. 5 ഗ്രാമിന്‍റെയും 10 ഗ്രാമിന്‍റെയും സ്വർണ സായിബാബ പതക്കങ്ങളും നാണയങ്ങളുമാകും ക്ഷേത്രം പുറത്തിറക്കുക. ഇവ ലോകമെമ്പാടുമുള്ള സായി ഭക്തർക്ക് വാങ്ങി വീടുകളിൽ സൂക്ഷിക്കാനാകും. ഇതിലൂടെ ഭക്തജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് സഫലമാകുന്നത്.

വലിയ അളവിൽ സ്വർണ്ണം ഉരുക്കുന്നതിനാൽ ഇതിന് സർക്കാരിന്‍റെ അനുമതി ആവശ്യമാണ്. അതിനാൽ 155 കിലോ സ്വർണ്ണവും 6,000 കിലോ വെള്ളിയും ഉരുക്കി അതിൽ നിന്ന് പതക്കങ്ങളും നാണയങ്ങളും നിർമ്മിക്കാനുള്ള അനുമതിക്കായി സായ് സൻസ്ഥാൻ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. സർക്കാരിൽ നിന്ന് അനുമതി ലഭിച്ച ശേഷം ഈ സ്വർണവും വെള്ളിയും ഉരുക്കിത്തുടങ്ങും.

2 കോടിയുടെ സ്വര്‍ണ ആവരണം: കഴിഞ്ഞ മെയിൽ (2022) ഷിര്‍ദി സായി ബാബയുടെ വിഗ്രഹത്തിന് 2 കോടി വിലമതിക്കുന്ന സ്വര്‍ണ ആവരണം ഒരു ഭക്‌തൻ സംഭാവന ചെയ്‌തിരുന്നു. ഹൈദരാബാദ് സ്വദേശിയായ പാർത്ഥസാരഥി റെഡ്‌ഡി എന്ന ഭക്തനാണ് വിഗ്രഹത്തിന് ചുറ്റും സ്വർണ്ണത്തിലുള്ള ആവരണം സമർപ്പിച്ചത്.

40 ലക്ഷത്തിന്‍റെ സ്വർണക്കിരീടം: ഹൈദരാബാദ് സ്വദേശിയായ ഡോ. രാമകൃഷ്‌ണയുടെ ഭാര്യ രത്നമാംബയുടെ ആഗ്രഹമായിരുന്നു ഷിർദിയിലെ സായി ബാബ ക്ഷേത്രത്തിലേക്ക് ഒരു സ്വർണ കിരീടം നൽകുക എന്നത്. മരണപ്പെടുന്നതിന് മുൻപ് ഭാര്യ ആവശ്യപ്പെട്ട ആ ആഗ്രഹം 30 വർഷങ്ങൾക്കിപ്പുറം സാധിച്ചു കൊടുത്തിരിക്കുകയാണ് രാമകൃഷ്‌ണ. 2022 ജൂലൈയിൽ 40 ലക്ഷം രൂപ വിലമതിക്കുന്ന 742 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടമാണ് രാമകൃഷ്‌ണ ഷിർദി ക്ഷേത്രത്തിൽ സമർപ്പിച്ചത്.

Also Read: 30 വർഷങ്ങൾക്ക് ശേഷം ഭാര്യയുടെ ആഗ്രഹം നിറവേറ്റി; ഷിർദി ക്ഷേത്രത്തിൽ സമർപ്പിച്ചത് 40 ലക്ഷത്തിന്‍റെ സ്വർണക്കിരീടം

അഞ്ച് ലക്ഷത്തിന്‍റെ സ്വർണ ഓടക്കുഴൽ: 2022 ഓഗസ്റ്റിൽ ഷിർദിയിലെ സായി ബാബയുടെ ക്ഷേത്രത്തിൽ ലക്ഷങ്ങൾ വിലവരുന്ന ഓടക്കുഴലും ഒരു ഭക്തൻ സമ്മാനമായി നൽകി. ഡൽഹി സ്വദേശിയായ ഋഷഭ് ലോഹ്യയാണ് കുടുംബസമേതം എത്തി 4,85,757 രൂപ വിലമതിക്കുന്ന 100ഗ്രാം തൂക്കമുള്ള സ്വർണ പുല്ലാങ്കുഴൽ സമ്മാനിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.