ജയ്‌പൂര്‍: രാജസ്ഥാനിലെ ഫാക്‌ടറിയില്‍ വന്‍ തീപിടിത്തം. ജംവ രാംഗഡിലെ ടെര്‍പെന്‍റൈന്‍ നിര്‍മാണ ഫാക്‌ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാല് പേർ മരിച്ചു.
ഫാക്‌ടറി ഉടമയുടെ വീടിനോട് ചേര്‍ന്നുള്ള ഫാക്‌ടറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഉപകരണങ്ങള്‍ കത്തിനശിച്ചു. അപകടത്തിന് പിന്നാലെ പൊലീസും അഗ്നിശമന സേനയും സംഭവ സ്ഥലത്തെത്തി തീയണച്ചു.
Also read: തെലങ്കാനയിൽ കാർ കുടിലിലേക്ക് ഇടിച്ചുകയറി; നാല് സ്‌ത്രീകൾക്ക് ദാരുണാന്ത്യം