ന്യൂഡല്‍ഹി : ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി (Permission To Pregnancy Abortion) തേടിയുള്ള വിവാഹിതയായ സ്‌ത്രീയുടെ ഹര്‍ജി ഇനി വിശാല ബെഞ്ചിന് മുന്നിലേക്ക്. രണ്ടാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതിക്ക് പോസ്‌റ്റ് പാര്‍ട്ടം ഡിപ്രഷന്‍ (Postpartum Depression) ബാധിച്ചുവെന്നും ഇതിനാല്‍ 26 ആഴ്‌ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്നുമുള്ള ഹര്‍ജി പരിഗണിക്കവെ രണ്ട് വനിത ജഡ്‌ജിമാർ വിയോജിച്ചതോടെയാണ്,വിഷയം ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് (Chief Justice DY Chandrachud) ഉള്‍പ്പെട്ട വിശാല ബെഞ്ചിന് വിട്ടത് (Married Woman's Abortion).
ഇതേ സംഭവത്തില്‍ യുവതിക്ക് കോടതി ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുകയും, പിന്നീട് ഈ ഉത്തരവ് തത്കാലത്തേക്ക് സ്‌റ്റേ ചെയ്യുകയുമായിരുന്നു. വനിത ജസ്‌റ്റിസുമാരായ ഹിമ കൊഹ്‌ലി, ബിവി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചിരുന്നത്. എന്നാല്‍ ഇതില്‍ ജസ്‌റ്റിസ് ഹിമ കൊഹ്‌ലി യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നല്‍കുന്നതിനോട് വിയോജിക്കുകയായിരുന്നു.
യോജിപ്പും വിയോജിപ്പും : താന്‍ ഗർഭം വഹിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹര്‍ജിക്കാരി എല്ലായിടത്തും പ്രസ്‌താവിച്ചിട്ടുള്ളതിനോട് ഞാന്‍ ബഹുമാനപൂര്‍വം വിയോജിക്കുന്നു. ഗര്‍ഭസ്ഥശിശുവിന്‍റെ നിലനില്‍പ്പിനെ സംബന്ധിച്ച ചോദ്യമല്ല ഇതെന്നും ഹര്‍ജിക്കാരി ആവര്‍ത്തിക്കുന്ന അവളുടെ മാനസികാവസ്ഥയും അസുഖങ്ങളും താത്പര്യവും മാനിക്കപ്പെടേണ്ടതാണെന്നുമായിരുന്നു ജസ്‌റ്റിസ് നാഗരത്ന കുറിച്ചത്. ഇതോടെയാണ് വിഷയം ചീഫ് ജസ്‌റ്റിസിന് മുന്നിലേക്ക് നീങ്ങിയത്.
രണ്ടാമത്തെ പ്രസവത്തെ തുടര്‍ന്ന് പോസ്‌റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ബാധിച്ച സ്‌ത്രീക്ക് കഴിഞ്ഞ ദിവസമാണ് 26 ആഴ്‌ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാരിനായി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. അമ്മയ്‌ക്ക് മാനസിക പ്രയാസങ്ങളുണ്ടെങ്കിലും കുഞ്ഞ് ആരോഗ്യത്തോടെ ജനിക്കാന്‍ സാധ്യതയുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഐശ്വര്യ ഭാട്ടി കോടതിയെ സമീപിച്ചത്.
റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടോ : ഇതുപരിഗണിച്ച കോടതി മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് പൂര്‍ണമായും സ്റ്റേ ചെയ്യാന്‍ ഔപചാരിക അപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല മുമ്പ് ന്യൂഡൽഹി എയിംസിൽ നിന്നുള്ള ഡോക്‌ടർമാരുടെ സംഘം സമർപ്പിച്ച റിപ്പോർട്ടിനെ ബെഞ്ച് വിമര്‍ശിക്കുകയും ചെയ്‌തു.
നേരത്തെ സമര്‍പ്പിച്ച റിപ്പോർട്ടിൽ നിന്ന് രണ്ട് ദിവസത്തിനുള്ളിൽ ഡോക്‌ടർമാര്‍ക്ക് ഇത്ര വ്യത്യാസം കൊണ്ടുവരാന്‍ കഴിയുമെങ്കിൽ, മുമ്പത്തെ റിപ്പോർട്ട് കൂടുതൽ വിശദവും സത്യസന്ധവുമായിരുന്നില്ല എന്നാണോ. എന്തുകൊണ്ടാണ് അവർ മുമ്പത്തെ റിപ്പോർട്ടിൽ അവ്യക്തത കാണിച്ചത്. ഈ റിപ്പോർട്ട് പരിഗണിച്ചാണ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.