ജയ്‌പൂർ: രാജസ്ഥാനിലെ ബാർമർ ജില്ലയിൽ മൂന്ന് പേർ ചേർന്ന് വിവാഹിതയായ സ്‌ത്രീയെ പീഡിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകുന്നേരം കുട്ടിയോടൊപ്പം ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് യുവതി പീഡനത്തിനിരയായത്. ഗ്രാമത്തിലേക്ക് പോകുന്നതിനിടെ ലിഫ്‌റ്റ് നൽകാമെന്ന വ്യാജേന പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.
സർക്കാർ മത്സര പരീക്ഷകളിൽ പങ്കെടുക്കാൻ പോയ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്തുവെന്നും മൂന്ന് കുറ്റവാളികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് ലത ബഗാഢെ പറഞ്ഞു.