ETV Bharat / bharat

ജോലിക്കായി വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി ആണ്‍സുഹൃത്തിനൊപ്പം തൂങ്ങിമരിച്ച നിലയില്‍ - mahrwand suicide latest

വീട്ടില്‍ തിരികെയെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

മാര്‍വണ്ട് യുവതി ആത്മഹത്യ  യുവതി തൂങ്ങി മരിച്ചു  married man woman found hanging  maharashtra woman suicide  mahrwand suicide latest  മാര്‍വണ്ട് രണ്ടുപേർ തൂങ്ങി മരിച്ചു
ജോലി ആവശ്യത്തിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയി; യുവതി മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍
author img

By

Published : Mar 26, 2022, 3:58 PM IST

മുംബൈ: മഹാരാഷ്‌ട്രയിലെ മാര്‍വണ്ടില്‍ രണ്ടുപേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശോഭ ഗുലാബ് പവാർ, പ്രകാശ്‌ ഭിക്കു നികാം എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രകാശ്‌ വിവാഹിതനാണ്.

ശോഭയെ കാണാതായതിനെ തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിന്‍റെ മരണ ശേഷം ശോഭ മുംബൈയിലാണ് ജോലി ചെയ്യുന്നത്. മാര്‍ച്ച് 20ന് ശോഭ ബംനേവാഡിയിലെ വീട്ടിലെത്തി.

മാര്‍ച്ച് 22ന് ജോലി ആവശ്യത്തിനെന്ന് പറഞ്ഞാണ് ശോഭ മാര്‍വണ്ടിലേക്ക് പോയത്. എന്നാല്‍ തിരികെയെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, പ്രകാശിന്‍റെ വീട്ടിലേക്ക് ശോഭ പോയതായി അറിഞ്ഞു. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നുവെന്നും കണ്ടെത്തി.

പ്രകാശും ശോഭയും ശിവാരയിലേക്ക് പോയെന്ന് പ്രകാശിന്‍റെ ഭാര്യ ഇവരെ അറിയിച്ചു. തുടര്‍ന്ന് വെള്ളിയാഴ്‌ച രാത്രി ശോഭയുടെ കുടുംബം ശിവാരയില്‍ എത്തിയപ്പോള്‍ ഇരുവരേയും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രകാശിന്‍റെ സഹോദരന്‍ സവ്ല ഭിക്കു നികാം പരാതി നല്‍കിയിട്ടുണ്ട്.

Also read: കുടുംബകലഹത്തിനിടെ ഭാര്യയെ വെടിവച്ചുകൊന്നു, പിഞ്ചുകുഞ്ഞിനെ വീടിനുള്ളിൽ പൂട്ടി രക്ഷപ്പെടൽ ; പ്രതിക്കായി തിരച്ചിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.