ETV Bharat / bharat

Margadarsi Chit Fund In Kolar : മാർഗദർശി ചിറ്റ് ഫണ്ട്‌ ഇനി കോലാറിലും ; നാടിന് സമര്‍പ്പിച്ച് എംഡി ശൈലജ കിരണ്‍

author img

By

Published : Aug 21, 2023, 7:41 PM IST

Updated : Dec 17, 2023, 6:33 PM IST

Margadarsi Chit Fund In Kolar Karnataka മാർഗദർശി ചിറ്റ് ഫണ്ടിന്‍റെ കര്‍ണാടകയിലെ 22-ാമത്തെ ശാഖയാണ് ഇന്ന് കോലാറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്

Margadarsi  Margadarsi Chit Funds opens branch in Kolar  Margadarsi Chit Funds branch in Kolar  Margadarsi Chit Funds branch in Karnataka  Margadarsi Chit Funds branches  Margadarsi Chit Funds In Kolar  Margadarsi Chit Funds In Kolar Karnataka  Margadarsi Chit Fund In Kolar  Margadarsi Chit Fund MD Sailaja Kiran  P Lakshmana Rao Director Margadarsi Chit Fund
Margadarsi Chit Fund In Kolar

കോലാർ : പ്രമുഖ ധനകാര്യ സ്ഥാപനമായ മാർഗദർശി ചിറ്റ് ഫണ്ടിന്‍റെ (Margadarsi Chit Fund) പുതിയ ശാഖ തിങ്കളാഴ്‌ച കർണാടകയിൽ ആരംഭിച്ചു. ഈ സംസ്ഥാനത്തെ 22-ാമത്തെയും രാജ്യത്തെ 109-ാമത്തെയും ശാഖയാണിത്. കർണാടകയിലെ കോലാറിലുള്ള പുതിയ ബ്രാഞ്ച്, മാർഗർദശി എംഡി ശൈലജ കിരൺ (Margardashi MD Sailaja Kiran) ഉദ്ഘാടനം ചെയ്‌തു.

'ഇന്ന് ഞങ്ങൾ കോലാർ സിറ്റിയിൽ മാർഗദർശി ചിട്ടിയുടെ കര്‍ണാടകയിലെ 22-ാമത് ശാഖയ്‌ക്ക് തുടക്കം കുറിച്ചു. രാജ്യത്തെ 109-ാമത്തെ ശാഖയും കൂടിയാണിത്'- മാർഗദർശി ചിറ്റ് ഫണ്ട് ഡയറക്‌ടർ പി ലക്ഷ്‌മണ റാവു പറഞ്ഞു (P Lakshmana Rao Director Margadarsi Chit Fund).

'കോലാർ ബ്രാഞ്ച് സമാഹരിച്ചത് 19 കോടി രൂപ': കോലാർ ജില്ലയിലെ എല്ലാവരോടും മാർഗദർശി ചിട്ടിയുടെ സൗകര്യം പ്രയോജനപ്പെടുത്താൻ, ചിട്ടി ഡയറക്‌ടര്‍ അഭ്യര്‍ഥിച്ചു. 'ഇതുവരെ, കോലാർ ബ്രാഞ്ച് 19 കോടി രൂപയുടെ ബിസിനസാണ് സമാഹരിച്ചത്. ഈ മാസം അവസാനത്തോടെ 26 കോടി രൂപയുടെ ബിസിനസ് അധികം നേടാനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കോലാർ ബ്രാഞ്ച് ഒരു ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയുള്ള ചിട്ടിയാണ് ആരംഭിച്ചത്. 25, 30, 40, 50 മാസങ്ങളാണ് ചിട്ടി കാലയളവ്. പ്രതിമാസം 2,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ചിട്ടി തുക' - മാർഗദർശി ചിറ്റ് ഫണ്ട് ഡയറക്‌ടർ പി ലക്ഷ്‌മണ റാവു പറഞ്ഞു.

ALSO READ | Chandrababu Naidu Against YS Jagan : 'തെലുഗു ജനത റാമോജി റാവുവിനൊപ്പം' ; ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് ചന്ദ്രബാബു നായിഡു

മൂന്ന് മാസത്തിനുള്ളിൽ ലക്ഷ്യം കൈവരിച്ചതിന് ബ്രാഞ്ച് മാനേജർ ഹരിപ്രസാദിനേയും മറ്റ് ജീവനക്കാരെയും റാവു അഭിനന്ദിച്ചു. 'അവർ മികച്ച ടീം വർക്കാണ് നടത്തിയത്. കോലാർ ബ്രാഞ്ച് വരും ദിവസങ്ങളിൽ കൂടുതൽ പുതിയ ചിട്ടികള്‍ ആരംഭിക്കുമെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ജനങ്ങളുടെ സഹകരണം ഞങ്ങൾക്ക് വളരെയധികം വിലപ്പെട്ടതാണ്. സാമ്പത്തിക സേവനവുമായി ബന്ധപ്പെട്ട് മാർഗദർശി ചിട്ടിയുടെ സേവനങ്ങൾ എപ്പോഴും ലഭ്യമാക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്' - ഡയറക്‌ടർ പറഞ്ഞു.

മാർഗദർശി ചിട്ടി ഇടപാടുകാരനായ മല്ലേഷ് തന്‍റെ അഭിപ്രായം പങ്കുവച്ചു. 'ഞാൻ എന്‍റെ പണം മാർഗദർശിയിൽ നിക്ഷേപിച്ചിരുന്നു. എനിക്ക് നല്ല ലാഭവിഹിതമാണ് ലഭിച്ചത്. മാർഗദർശിയിൽ പൂർണ വിശ്വാസമുണ്ട്' - മല്ലേഷ് ഇടിവി ഭാരത് നെറ്റ്‌വര്‍ക്കിനോട് പറഞ്ഞു. 'ഞങ്ങൾക്ക് പണം കൃത്യമായി ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ട്. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ഇത് സഹായകരമാകും. മാർഗദർശിയില്‍ പണം നിക്ഷേപിച്ചു എന്നത്, ഞങ്ങളുടെ പണം സുരക്ഷിതമായ കൈകളിലാണ് എന്നത് തന്നെയാണ് '- മറ്റൊരു ഇടപാടുകാരന്‍ പറഞ്ഞു.

2023 ഒക്‌ടോബറിൽ കർണാടകയിലെ ഹവേരിയില്‍ ഒരു പുതിയ ശാഖ കൂടി തുറക്കാൻ കമ്പനി പദ്ധതിയിടുന്നതായി ഡയറക്‌ടർ റാവു അറിയിച്ചു. ഇതിനായി കർണാടക സർക്കാരിൽ നിന്ന് ആവശ്യമായ എല്ലാവിധ അനുമതികളും കമ്പനി നേടിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം ബെംഗളൂരുവിൽ രണ്ട് പുതിയ ശാഖകൾ കൂടി ആരംഭിക്കും. കർണാടകയിൽ 50 ശാഖകൾ കൂടി തുറക്കാനാണ് ശ്രമം. ഈ രൂപത്തില്‍ തന്നെയുള്ള ശക്തമായ വിപുലീകരണമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് '- റാവു വ്യക്തമാക്കി.

Last Updated : Dec 17, 2023, 6:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.