ETV Bharat / bharat

60-ാം വാര്‍ഷികാഘോഷ നിറവില്‍ മാര്‍ഗദര്‍ശി ചിട്ടി ഫണ്ട്, ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 12,000 കോടിയുടെ വിറ്റുവരവ് - ഹൈദരാബാദ്

റാമോജി റാവുവിന്‍റെ ദര്‍ശനാത്മകമായ ആശയങ്ങളും ധാര്‍മികതയുമാണ് മാര്‍ഗദര്‍ശിയെ ഇന്നത്തെ നിലയിലെത്തിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ കൊവിഡ് മഹാമാരി കാരണം കൈവരിക്കാനാകാത്ത 12,000 കോടിയുടെ വിറ്റുവരവ് ഈ വര്‍ഷം തന്നെ കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണെന്ന് എം.ഡി ഷൈലജ കിരണ്‍ പറഞ്ഞു.

Margadarsi Chit Fund  Margadarsi Chit Fund 60th anniversary  മാര്‍ഗദര്‍ശി  അരനൂറ്റാണ്ടിന്‍റെ പെരുമ  വാര്‍ഷികഘോഷ നിറവില്‍ മാര്‍ഗദര്‍ശി  ഹൈദരാബാദ്  മാര്‍ഗദര്‍ശി ചിട്ടി കമ്പനി
മാര്‍ഗദര്‍ശി; അരനൂറ്റാണ്ടിന്‍റെ പെരുമ; 60 ആം വാര്‍ഷികഘോഷ നിറവില്‍
author img

By

Published : Sep 30, 2022, 9:49 PM IST

Updated : Sep 30, 2022, 11:03 PM IST

ഹൈദരാബാദ്: ഏതൊരു മനുഷ്യന്‍റെ ജീവിത വിജയത്തിന് പിന്നിലും പ്രധാനപ്പെട്ട ഒരു വഴിത്തിരിവുണ്ടാകും. അത്തരമൊരു വഴിത്തിരിവാണ് റാമോജി ഗ്രൂപ്പിന്‍റെ ചെയര്‍മാനായ റാമോജി റാവുവിന് മാര്‍ഗദര്‍ശി. തന്‍റെ സ്വപ്‌നങ്ങളെല്ലാം കൈപിടിയിലാക്കാന്‍ റാമോജി റാവുവിന് കൈതാങ്ങായത് മാര്‍ഗദര്‍ശി എന്ന ചിട്ടി കമ്പനിയാണ്.

60-ാം വാര്‍ഷികാഘോഷ നിറവില്‍ മാര്‍ഗദര്‍ശി ചിട്ടി ഫണ്ട്, ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 12,000 കോടിയുടെ വിറ്റുവരവ്

1962ല്‍ ഹൈദരാബാദിലെ ഹിമായത്ത് നഗറില്‍ വെറും രണ്ട് ജോലിക്കാരുമായി തുടങ്ങിയ സ്ഥാപനമിപ്പോള്‍ അതിര്‍ത്തികള്‍ കടന്ന് ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, തെലങ്കാന എന്നീ നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 108 ശാഖകളിലായി പ്രവര്‍ത്തനം തുടരുന്നു. 4300 ജീവനക്കാരും 60 ലക്ഷത്തിലധികം ഉപഭോക്താക്കളുമാണ് ഇന്ന് മാര്‍ഗദര്‍ശിക്കുള്ളത്.

ശൈലജ കിരണിന്‍റെ മേല്‍നോട്ടത്തിലാണിപ്പോള്‍ മാര്‍ഗദര്‍ശിയുടെ പ്രവര്‍ത്തനം. ശൈലജയുടെ അസാധാരണ നേതൃത്വമാണ് മാര്‍ഗദര്‍ശിയെ ഇത്രയും മികച്ചതാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് സുതാര്യവും സുസ്ഥിരവും പ്രയോജനപ്രദവുമായ സാമ്പത്തിക സേവനങ്ങൾ നൽകുകയെന്നതാണ് മാര്‍ഗദര്‍ശിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അത്തരമൊരു സേവനം ലഭ്യമാക്കുന്നതിനായുള്ള പ്രയാണത്തിലൂടെയാണ് നീണ്ട 60 വര്‍ഷങ്ങള്‍ മാര്‍ഗദര്‍ശി പിന്നിട്ടത്.

രാജ്യത്തെ എണ്ണമറ്റ ചിട്ടി കമ്പനികളില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നതാണിപ്പോള്‍ മാര്‍ഗദര്‍ശി എന്ന് പറയാം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ കൊവിഡ് മഹാമാരി കാരണം കൈവരിക്കാനാകാത്ത 12,000 കോടിയുടെ വിറ്റുവരവ് ഈ വര്‍ഷം തന്നെ കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണെന്ന് എം.ഡി ഷൈലജ കിരണ്‍ പറഞ്ഞു. ഉപഭോക്താക്കളുടെ സാമ്പത്തിക ഭദ്രതക്കൊപ്പം അവരുടെ ധാര്‍മിക പെരുമാറ്റ ചട്ടം, തൊഴില്‍പരമായ സമഗ്രത, ഉപഭോക്താക്കളുടെ സന്തോഷം, വിശ്വാസ്യത എന്നിവയെല്ലാം ഇന്ന് മാര്‍ഗദര്‍ശിയുടെ പര്യാമായി മാറിയിരിക്കുന്നു. സമൂഹത്തിലെ എത് മേഖലയില്‍ നിന്നുള്ളവര്‍ക്കും മാര്‍ഗദര്‍ശി ചിട്ടിയില്‍ നിന്ന് പ്രയോജനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

അത്തരത്തിലുള്ള നിരവധി പേരുടെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാന്‍ മാര്‍ഗദര്‍ശി വഴിയൊരുക്കിയിട്ടുണ്ടെന്നും എം.ഡി പറഞ്ഞു. വലിയ സംരംഭകരോ ചെറുകിട വ്യാവസായികളോ ആകട്ടെ അവര്‍ക്ക് സാമ്പത്തിക ഭദ്രത ആവശ്യമുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും തെരഞ്ഞെടുക്കുക മാര്‍ഗദര്‍ശിയാണെന്നതില്‍ സംശയമില്ലെന്നും ശൈലജ പറഞ്ഞു. സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും നേടിയെടുത്തുള്ള മാര്‍ഗദര്‍ശിയുടെ 60-ാം വാര്‍ഷികത്തില്‍ സംരംഭത്തിനൊപ്പം നിന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എം.ഡി അഭിനന്ദങ്ങള്‍ അറിയിച്ചു.

റാമോജി റാവുവിന്‍റെ ദര്‍ശനാത്മകമായ ആശയങ്ങളും ധാര്‍മികതയുമാണ് മാര്‍ഗദര്‍ശിയെ ഇന്നത്തെ നിലയിലെത്തിച്ചത്. അതോടൊപ്പം മാര്‍ഗദര്‍ശിയുടെ വളര്‍ച്ചക്കിടെ കൂടെ കൂടിയ ഓരോ ഉപഭോക്താക്കളുടെ സംരക്ഷണവും സന്തോഷവും ഉറപ്പാക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ക്ക് മാര്‍ഗദര്‍ശിയിലൂടെ അവരുടെ ശോഭനമായ ഭാവി കെട്ടി പടുക്കാനാകുമെന്നും പ്രതീക്ഷയുണ്ടെന്നും ശൈലജ കിരണ്‍ കൂട്ടിച്ചേര്‍ത്തു.

Last Updated : Sep 30, 2022, 11:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.