റായ്‌പൂർ: നക്‌സലൈറ്റ് നേതാവ് അക്കിരാജു ഹർഗോപാൽ എന്നറിയപ്പെട്ടിരുന്ന രാമകൃഷ്‌ണൻ അന്തരിച്ചു. അനാരോഗ്യത്തെ തുടർന്ന് ബസ്‌തർ മേഖലയിലായിലെ ദണ്ഡകാരണ്യയിലായിരുന്നു അന്ത്യം. വൃക്ക തകരാറിലായിതിനെ തുടർന്ന് അക്കിരാജു വളരെക്കാലമായി ഡയാലിസിസ് ചികിത്സയിലായിരുന്നു.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയാണ് അന്തരിച്ച നക്‌സൽ നേതാവ് അക്കിരാജു. വൈഎസ് രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രാ സർക്കാരുമായുള്ള സമാധാന ചർച്ചകൾക്ക് മാവോയിസ്റ്റ് പാർട്ടിയെ നയിച്ചത് അക്കിരാജു ആയിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി മാവോയിസ്റ്റ് പ്രവർത്തനവുമായി സജീവമായിരുന്നു അദ്ദേഹം.
ആന്ധ്ര-ഒഡിഷ ബോർഡർ മാവോയിസ്റ്റ് സ്പെഷ്യൽ സോണൽ കമ്മിറ്റി ഭാരവാഹിയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
Also Read: കൈ വെട്ടിയെടുത്തു,സിംഘു അതിർത്തിയിൽ യുവാവിനെ കൊന്ന് കെട്ടിത്തൂക്കി