പട്ന: ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിക്ക് (എൽജെപി) വലിയ തിരിച്ചടി. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഭരണകക്ഷിയായ ജനതാദൾ-യുണൈറ്റഡിൽ (ജെഡിയു) ചേരും.ചിരാഗ് പാസ്വാന്റെ പ്രവർത്തനരീതിയിൽ അസംതൃപ്തരായ ഒരു വിഭാഗം നേതാക്കളാണ് പാര്‍ട്ടി വിടുന്നത്. ഇവര്‍ ജെഡിയുവിന്റെ ദേശീയ അധ്യക്ഷന്‍ ആർസിപി സിങ്ങിന്റെ സാനിധ്യത്തിൽ ജെഡിയുയിൽ ചേരുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.
ജെഡിയു നേതാക്കളായ ബിജേന്ദ്ര യാദവ്, സഞ്ജയ് ഝാ, വിജയ് ചൗധരി, ശ്രാവൺ കുമാർ, അശോക് ചൗധരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഉച്ചക്ക് രണ്ടുമണിക്ക് ജെഡിയു ഓഫീസിലാണ് പരിപാടി നടക്കുകയെന്നാണ് വിവരം.