ലഖ്‌നൗ: ഉത്തർപ്രദേശിലെ ഭോഗ്‌നിപൂർ പ്രദേശത്ത് കൽക്കരി നിറച്ച ട്രക്ക് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ ആറു പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്‌ച രാവിലെയാണ് അപകടം നടന്നത്. ഫിറോസാബാദിലേക്ക് തൊഴിലാളികളുമായി പോയ കൽക്കരി നിറച്ച ട്രക്കാണ് മറിഞ്ഞത്. ട്രക്കിലുണ്ടായിരുന്നവരെല്ലാം ഹാമിർപൂർ സ്വദേശികളാണ് .
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി അയച്ചു. അപകടത്തെ കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശരിയായ ചികിത്സയുൾപ്പെടെ എല്ലാ സഹായവും നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.