ETV Bharat / bharat

കൊവിഡ്: അഞ്ച് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി മൻസുഖ് മാണ്ഡവ്യ ചര്‍ച്ച നടത്തും - Union Health Minister Mansukh Mandaviya will chair a virtual meeting with the health ministers of five states

കൊവിഡ് കേസുകള്‍ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച വെർച്വലായാണ് കേന്ദ്ര ആരോഗ്യമന്ത്രി അവലോകനയോഗം വിളിച്ചിരിക്കുന്നത്.

Union Health Minister Mansukh Mandaviya will chair a virtual meeting with the health ministers of five states  കൊവിഡ് മൻസുഖ് മാണ്ഡവ്യ അവലോകന യോഗം വിളിച്ചു
കൊവിഡ്: അഞ്ച് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി മൻസുഖ് മാണ്ഡവ്യ ചര്‍ച്ച നടത്തും
author img

By

Published : Jan 9, 2022, 10:20 PM IST

ന്യൂഡല്‍ഹി: കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി അഞ്ച് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയുംആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ചര്‍ച്ച നടത്തും.

കൊവിഡ് കേസുകള്‍ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച വെർച്വലായാണ് കേന്ദ്ര ആരോഗ്യമന്ത്രി അവലോകനയോഗം വിളിച്ചിരിക്കുന്നത്.

അതേസമയം രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച ഉന്നത തലയോഗം വിളിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1.5 ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.

also read: കൊവിഡ് വ്യാപനം: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഭാരതി പ്രവീൺ പവാർ, നീതി ആയോഗ് അംഗം ഡോ വി കെ പോൾ, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ആഭ്യന്തര സെക്രട്ടറി എ കെ ഭല്ല തുടങ്ങിയവരാണ് യോഗത്തിലുണ്ടായിരുന്നത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.