ETV Bharat / bharat

15 വയസിന് താഴെയുള്ളവർക്ക് വാക്‌സിനേഷൻ : വിദഗ്‌ധാഭിപ്രായം ആരായുമെന്ന് മൻസുഖ് മാണ്ഡവ്യ

author img

By

Published : Feb 8, 2022, 7:33 PM IST

15 വയസിന് താഴെയുള്ളവരുടെ വാക്‌സിനേഷൻ സംബന്ധിച്ച് വിദഗ്‌ധാഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുമെന്ന് മാണ്ഡവ്യ വ്യക്തമാക്കി

Union Health Minister Mansukh Mandaviya on vaccination of children below 15 years  Government to follow experts suggestions on vaccination of children below 15 years  15 വയസിന് താഴെയുള്ളവർക്ക് വാക്‌സിനേഷൻ  വാക്സിനേഷൻ വിദഗ്‌ധാഭിപ്രായം ആരായുമെന്ന് മൻസുഖ് മാണ്ഡവ്യ  കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ  Health Minister Mansukh Mandaviya in Rajya Sabha  india covid vaccination  ഇന്ത്യ കൊവിഡ് വാക്സിനേഷൻ
15 വയസിന് താഴെയുള്ളവർക്ക് വാക്‌സിനേഷൻ; വിദഗ്‌ധാഭിപ്രായം ആരായുമെന്ന് മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി : 15 വയസിന് താഴെയുള്ള കുട്ടികളിലെ വാക്‌സിനേഷൻ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെ, ബന്ധപ്പെട്ട വിഭാഗക്കാരുടെ വാക്‌സിനേഷൻ സംബന്ധിച്ച് വിദഗ്‌ധരുടെ നിർദേശങ്ങള്‍ പാലിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ അറിയിച്ചു.

രാജ്യത്ത് ഇതുവരെ 15 മുതൽ 18 വയസുവരെയുള്ളവരിൽ ഏകദേശം 67 ശതമാനം പേരും വാക്‌സിനേഷൻ സ്വീകരിച്ചുകഴിഞ്ഞു. വാക്‌സിനേഷൻ ഡ്രൈവ് അതിവേഗം പുരോഗമിക്കുകയാണ്. 15 വയസിന് താഴെയുള്ളവരുടെ വാക്‌സിനേഷൻ സംബന്ധിച്ച് വിദഗ്‌ധാഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുമെന്ന് മാണ്ഡവ്യ വ്യക്തമാക്കി. കുട്ടികളിൽ ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ബിജെപി എംപി സയ്യിദ് സഫർ ഇസ്‌ലാം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയാരുന്നു അദ്ദേഹം.

കൊവിഡ് പ്രതിരോധ വാക്‌സിന്‍റെ ഫലപ്രാപ്തി സംബന്ധിച്ച് ബിജെപി എംപി ടി.ജി വെങ്കിടേഷ് ഉന്നയിച്ച ചോദ്യങ്ങളിൽ പ്രതികരിച്ച അദ്ദേഹം, കൊവിഡ് രോഗികൾക്കിടയിലെ മരണനിരക്കും ആശുപത്രി പ്രവേശന നിരക്കും കുറയ്ക്കാൻ വാക്‌സിനേഷൻ സഹായിക്കുമെന്ന് ഐസിഎംആറും മറ്റ് ഗ്ലോബൽ സയന്‍റിഫിക് ഇൻസ്റ്റിറ്റ്യൂട്ടുകളും അംഗീകരിച്ചതായും ചൂണ്ടിക്കാട്ടി. 90 ശതമാനത്തിൽ കൂടുതൽ ആളുകൾ ആദ്യ ഡോസ് സ്വീകരിക്കാത്ത വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ യോഗ്യരായ 97.5 പേർക്ക് ആദ്യ ഡോസും 77 ശതമാനം പേർക്ക് രണ്ടാം ഡോസും ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

ALSO READ: കോണ്‍ഗ്രസ് നിലപാടുകള്‍ അര്‍ബന്‍ നക്‌സലുകളുടേതെന്ന് പ്രധാനമന്ത്രി

കൊവിഡ് ബാധയെ രാജ്യം മികച്ച രീതിയിലാണ് നേരിടുന്നത്. കൊവിഡ് ബാധിതരായ 99.3 ശതമാനം ആളുകളും വാക്‌സിനേഷൻ സ്വീകരിച്ചതിനാൽ സുരക്ഷിതരാണെന്നും ഐസിഎംആർ പഠനം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

അതേസമയം ട്വിറ്ററിലൂടെ ആശംസകൾ നേർന്നുകൊണ്ട് രാജ്യത്തിന്‍റെ നേട്ടം പങ്കുവച്ച ആരോഗ്യമന്ത്രി, രാജ്യത്തെ യുവജനങ്ങൾ മഹാമാരിക്കെതിരെ പൂർണ ശക്തിയോടെ പോരാടുകയാണെന്നും പറഞ്ഞു. 'രാജ്യത്തെ യുവശക്തിക്ക് അഭിനന്ദനങ്ങൾ. 15 മുതൽ 18 വയസിനിടയിലുള്ള അഞ്ച് കോടിയിലധികം യുവജനങ്ങൾ വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞു. യുവ ഇന്ത്യ പൂർണ വീര്യത്തോടെ മഹാമാരിക്കെതിരെ പോരാടുകയാണ്. മികച്ച മുന്നേറ്റം എന്‍റെ യുവ സുഹൃത്തുക്കളെ!' എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. 'SabkoVaccineMuftVaccine' എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.