ന്യൂഡൽഹി: രണ്ടാം മോദിസർക്കാരുടെ പുതിയ മന്ത്രിസഭയിൽ ആരോഗ്യവകുപ്പിന് പിന്നാലെ കേന്ദ്ര രാസവസ്‌തു-രാസവള വകുപ്പ് ചുമതലയും മൻസൂഖ് മാണ്ഡവ്യ വഹിക്കും. കർഷകരുടെ വരുമാനം രണ്ടിരട്ടിയായി വർധിപ്പിക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ താൻ ശ്രമിക്കുമെന്ന് ചുമതലയേറ്റ മാണ്ഡവ്യ അറിയിച്ചു.
Also Read: മൻസുഖ് മാണ്ഡവ്യ ആരോഗ്യമന്ത്രിയായി ചുമതലയേറ്റു
ഗുജറാത്തിൽ നിന്നും രണ്ടാം തവണ രാജ്യസഭ എംപിയായ മാണ്ഡവ്യ ഡോ. ഹർഷ വർധനു പകരമായാണ് കേന്ദ്ര ആരോഗ്യമന്ത്രിയായി ചുമതലയേറ്റത്. കൊവിഡ് രണ്ടാം തരംഗത്തിൽ ഉണ്ടായ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് 23,000 കോടി രൂപ പാക്കേജ് അനുവദിക്കണമെന്ന് ചുമതലയേറ്റയുടനെ തന്നെ മന്ത്രി അറിയിച്ചു. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രിയായും രാസവസ്‌തു-രാസവള വകുപ്പ് മന്ത്രിയായും മാണ്ഡവ്യ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
-
केंद्रीय रसायन एवं उर्वरक मंत्रालय के कैबिनेट मंत्री के तौर पर आज कार्यभार संभाला। प्रधानमंत्री श्री @NarendraModi जी के मार्गदर्शन में मंत्रालय के कार्यक्षेत्रों में 'आत्मनिर्भर भारत' के रास्ते पर बढ़ते हुए राष्ट्र सेवा करने के लिए प्रतिबद्ध हूँ। #Govt4Growth pic.twitter.com/0cqWrj6ba4
— Mansukh Mandaviya (@mansukhmandviya) July 9, 2021 " class="align-text-top noRightClick twitterSection" data="
">केंद्रीय रसायन एवं उर्वरक मंत्रालय के कैबिनेट मंत्री के तौर पर आज कार्यभार संभाला। प्रधानमंत्री श्री @NarendraModi जी के मार्गदर्शन में मंत्रालय के कार्यक्षेत्रों में 'आत्मनिर्भर भारत' के रास्ते पर बढ़ते हुए राष्ट्र सेवा करने के लिए प्रतिबद्ध हूँ। #Govt4Growth pic.twitter.com/0cqWrj6ba4
— Mansukh Mandaviya (@mansukhmandviya) July 9, 2021केंद्रीय रसायन एवं उर्वरक मंत्रालय के कैबिनेट मंत्री के तौर पर आज कार्यभार संभाला। प्रधानमंत्री श्री @NarendraModi जी के मार्गदर्शन में मंत्रालय के कार्यक्षेत्रों में 'आत्मनिर्भर भारत' के रास्ते पर बढ़ते हुए राष्ट्र सेवा करने के लिए प्रतिबद्ध हूँ। #Govt4Growth pic.twitter.com/0cqWrj6ba4
— Mansukh Mandaviya (@mansukhmandviya) July 9, 2021
അതേസമയം മാണ്ഡവ്യയുടെ പഴയ ട്വീറ്റുകളിലെ അബദ്ധങ്ങൾ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവാണെന്ന് എഴുതുന്നതിന് പകരം അദ്ദേഹം ട്വീറ്റ് ചെയ്തത് മഹാത്മാഗാന്ധിയായിരുന്നു ഞങ്ങളുടെ പിതാവിന്‍റെ രാഷ്ട്രമെന്നാണ്. സ്വാതന്ത്ര്യദിനം ആശംസിച്ചതിലെ അക്ഷരത്തെറ്റും ട്രോളന്‍മാര്‍ ആഘോഷമാക്കിയിരുന്നു.