ETV Bharat / bharat

'എക്‌സ്‌ ഇ വകഭേദം ചെറുക്കാന്‍ വാക്‌സിനേഷനും നിരീക്ഷണവും ശക്തമാക്കണം' ; ഉദ്യോഗസ്ഥരോട് കേന്ദ്ര ആരോഗ്യമന്ത്രി

author img

By

Published : Apr 12, 2022, 8:47 PM IST

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിന്‍ വിതരണം വേഗത്തിലാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ

Mansukh Mandaviya about XE variants  എക്‌സ്‌ ഇ വകഭേദം ചെറുക്കാന്‍ 'വാക്‌സിനേഷനും നിരീക്ഷണവും ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ  എക്‌സ്‌ ഇ വകഭേദത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ  Union Health Minister Mansukh Mandav on the X-E variant  എക്‌സ്‌ ഇ വകഭേദത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം
'എക്‌സ്‌ ഇ വകഭേദം ചെറുക്കാന്‍ 'വാക്‌സിനേഷനും നിരീക്ഷണവും ശക്തമാക്കണം'; ഉദ്യോഗസ്ഥരോട് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി : പുതിയ കൊവിഡ് വകഭേദം 'എക്‌സ്‌ ഇ' സ്ഥിരീകരിച്ച സാഹചര്യത്തില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. വാക്‌സിനേഷൻ വർധിപ്പിക്കണം. പുതിയ വകഭേദങ്ങളെ സംബന്ധിച്ചുള്ള നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.

കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യതയെക്കുറിച്ച് നിരന്തരം അവലോകനം നടത്തണം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിന്‍ വിതരണം വേഗത്തിലാക്കണം. യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിനേഷൻ നൽകണമെന്നും മന്ത്രി ഉന്നതതല യോഗത്തില്‍ പറഞ്ഞതായി വാര്‍ത്താക്കുറിപ്പില്‍ മന്ത്രാലയം അറിയിച്ചു.

യോഗത്തിൽ നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ പോൾ, നിതി ആയോഗ് അംഗം രാജേഷ് ഭൂഷൺ, ആരോഗ്യ സെക്രട്ടറി ഡോ. രൺദീപ് ഗുലേറിയ, എയിംസ് ഡയറക്‌ടര്‍ ഡോ. ബൽരാമ ഭാർഗവ, ഐ.സി.എം.ആർ ഡയറക്‌ടര്‍ ഉദ്യോഗസ്ഥന്‍ ഡോ. എന്‍.കെ അറോറ എന്നിവര്‍ പറഞ്ഞു. ഗുജറാത്തിലും മുംബൈയിലുമാണ് രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.