ETV Bharat / bharat

'ക്രിക്കറ്റ് മതിയായി, മന്ത്രിയായി തുടരും': മുൻ ഇന്ത്യൻ താരം മനോജ് തിവാരി വിരമിച്ചു

author img

By

Published : Aug 3, 2023, 5:04 PM IST

കായിക മന്ത്രിയായിരിക്കെ തന്നെ ബംഗാളിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ സെഞ്ച്വറി നേടി തിവാരി തിളങ്ങിയിരുന്നു.

Manoj Tiwary  മനോജ് തിവാരി  മനോജ് തിവാരി വിരമിച്ചു  Manoj Tiwary announces retirement  Manoj Tiwary retirement from all forms of cricket  പശ്ചിമ ബംഗാൾ  പശ്ചിമ ബംഗാൾ കായിക മന്ത്രി മനോജ് തിവാരി  ബംഗാൾ കായിക മന്ത്രി മനോജ് തിവാരി  ഐപിഎൽ  IPL
മനോജ് തിവാരി

കൊൽക്കത്ത : പശ്ചിമ ബംഗാൾ കായിക മന്ത്രിയും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ മനോജ്‌ തിവാരി ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. കായിക മന്ത്രിയായിരിക്കെ തന്നെ ബംഗാളിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ കളി തുടർന്ന അദ്ദേഹം 2023 ഫെബ്രുവരി വരെ കളത്തിലുണ്ടായിരുന്നു. മനോജ്‌ തിവാരിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാൾ ഇത്തവണ രഞ്ജി ട്രോഫി ഫൈനലിലെത്തിയിരുന്നു. 2015 ലാണ് 37 കാരനായ താരം അവസാനമായി ദേശിയ ടീമിന്‍റെ ജേഴ്‌സി അണിഞ്ഞത്.

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 'ക്രിക്കറ്റിനോട് വിട. ഈ ഗെയിം എനിക്ക് എല്ലാം തന്നു, ഞാൻ സ്വപ്‌നം കണ്ടിട്ടില്ലാത്ത പല കാര്യങ്ങളും എനിക്ക് നേടിത്തന്നു. പ്രത്യേകിച്ചും എന്‍റെ ജീവിതം വിവിധ പ്രതിസന്ധികളാൽ വെല്ലുവിളി നേരിട്ട കാലഘട്ടം മുതൽ. ക്രിക്കറ്റിനോടും ദൈവത്തോടും ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും.' താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

'തന്‍റെ ബാല്യകാല പരിശീലകൻ മാനബേന്ദ്ര ഘോഷിനും മുൻ സഹതാരങ്ങൾക്കും കുടുംബത്തിനും തിവാരി നന്ദി പറഞ്ഞു. ക്രിക്കറ്റ് യാത്രയിലെ നെടുംതൂണാണ് എന്‍റെ പിതാവിന് തുല്യനായ പരിശീലകൻ മാനബേന്ദ്ര ഘോഷ്. അന്ന് അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ക്രിക്കറ്റിൽ ഞാൻ എവിടെയും എത്തുമായിരുന്നില്ല. നന്ദി സർ, നിങ്ങൾ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ.

എന്‍റെ അച്ഛനോടും അമ്മയോടും നന്ദി, അവർ ഇരുവരും എന്‍റെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നിൽ ഒരിക്കലും സമ്മർദ്ദം ചെലുത്തിയിട്ടില്ല, പകരം അവർ എന്നെ ക്രിക്കറ്റിൽ തുടരാൻ പ്രോത്സാഹിപ്പിച്ചു. എന്‍റെ ഭാര്യ സുസ്‌മിത റോയ്, ജീവിതത്തിലേക്ക് കടന്ന് വന്നത് മുതൽ എപ്പോഴും എന്‍റെ പക്ഷത്തായിരുന്നു അവർ.' മനോജ് തിവാരി കൂട്ടിച്ചേർത്തു.

ഇന്ത്യക്കായി : 2008 മുതൽ 2015 വരെയുള്ള കാലഘട്ടത്തിലാണ് തിവാരി ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി കളിച്ചത്. 12 ഏകദിനങ്ങളിലും മൂന്ന് ടി20 കളിലും താരം ബാറ്റ് വീശി. ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും ഉൾപ്പെടെ 287 റണ്‍സും, ടി20യിൽ 15 റണ്‍സും നേടിയിട്ടുണ്ട്. 2007-2008 കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസില്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു തിവാരിയുടെ ഇന്ത്യന്‍ അരങ്ങേറ്റം.

തുടർന്ന് 2011-ലെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ യുവ്‌രാജ് സിങ്ങിന് പകരം താരം ടീമിൽ ഇടം നേടി. വിന്‍ഡീസിനെതിരായ പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ സെഞ്ച്വറി നേടി വരവറിയിച്ചു. എന്നാല്‍ ഇതിന് ശേഷം തുടര്‍ച്ചയായി 14 മത്സരങ്ങളില്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഏകദിനത്തിൽ 5 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. ടി20യിലും താരത്തിന് കൃത്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ടീമൽ ഉൾപ്പെട്ടപ്പോഴൊക്കെ ബഞ്ചിലായിരുന്നു സ്ഥാനം.

ഐപിഎല്ലിലും തിളങ്ങി : ഐപിഎല്ലിലും ഭേദപ്പെട്ട പ്രകടനമാണ് മനോജ് തിവാരി കാഴ്‌ചവച്ചത്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് (പഞ്ചാബ് കിങ്‌സ്), റൈസിങ് പുണെ സൂപ്പര്‍ജയന്‍റ്സ് തുടങ്ങിയ ടീമുകള്‍ക്കായി താരം കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ 98 മത്സരങ്ങളിൽ നിന്ന് ഏഴ് അർധ സെഞ്ച്വറികൾ ഉൾപ്പെടെ 1695 റണ്‍സും താരം നേടിയിട്ടുണ്ട്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് മനോജ്‌ തിവാരി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 119 മത്സരങ്ങളിൽ നിന്ന് 51.78 ശരാശരിയിൽ 8752 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. ഇതിൽ 27 സെഞ്ച്വറികളും 35 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 2018 നവംബറില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അ‍ഞ്ചാമത്തെ ഇരട്ട സെഞ്ചറി നേടിയ താരം 2020 ജനുവരിയില്‍ കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചറിയും സ്വന്തമാക്കിയിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 31 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ലിസ്റ്റ് എ മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണ് മനോജ് തിവാരി കാഴ്‌ച വച്ചിട്ടുള്ളത്. 163 മത്സരങ്ങളിൽ നിന്ന് 42.37 ശരാശരിയിൽ 5466 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. ഇതിൽ ആറ് സെഞ്ച്വറികളും 40 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. കൂടാതെ ലിസ്റ്റ് എയിൽ 60 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

ക്രിക്കറ്റിനോടൊപ്പം തന്നെ രാഷ്‌ട്രീയത്തിലും മനോജ് തിവാരി വിജയക്കൊടി പാറിച്ചു. തൃണമൂൽ കോൺഗ്രസിലൂടെ രാഷ്ട്രീയ അരങ്ങേറ്റം നടത്തിയ മനോജ് തിവാരി ശിബ്പ്പൂർ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. ബിജെപിയുടെ രഥിൻ ചക്രബർത്തിയെയാണ് താരം പരാജയപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.