ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് ചന്നിയുടെ സഹോദരൻ ഡോ. മനോഹർ സിങ് വെള്ളിയാഴ്‌ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ബസി പത്താനയിൽ മത്സരിക്കുന്നത്. കോൺഗ്രസ് സീറ്റ് നൽകാത്തതില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം.
തെരഞ്ഞെടുപ്പിന് മുമ്പായി കുടുംബത്തിന് ഒരു സീറ്റ് എന്ന നയം കോൺഗ്രസ് നടപ്പിലാക്കിയിരുന്നു. ഈ ചട്ടം കാരണം ഡോ.മനോഹറിന് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം നൽകിയില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയും എം.എൽ.എയുമായ ഗുർപ്രീത് സിംഗ് ജി.പിക്കെതിരെ പ്രതിഷേധിച്ചാണ് ബസി പത്താനയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചത്.
ബസി പത്താനയില്‍ നേരത്തെ മല്‍സരിച്ചിരുന്നുവെങ്കിലും സീറ്റ് നൽകാൻ കോണ്‍ഗ്രസ് വിസമ്മതിക്കുകയായിരുന്നു, ഞാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും, 2007 ല്‍ തെരഞ്ഞെടുപ്പിൽ മല്‍സരിക്കുകയും വിജയിക്കുകയും ചെയ്‌തു, മനോഹർ സിംഗ് പറഞ്ഞു. സഹോദരനെ ബോധ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഇരുവര്‍ക്കും രമ്യതയിലെത്താനായില്ല.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോലി ഉപേക്ഷിച്ചു.
ഖരാർ സിവിൽ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസറായിരുന്ന മനോഹർ സിംഗ് സ്ഥാനം കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ രാജിവച്ചിരുന്നു. എന്നാൽ, സഹോദരൻ പഞ്ചാബ് മുഖ്യമന്ത്രിയായതോടെ അദ്ദേഹവും രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശനം ചെയ്‌തു.
മനോഹർ സിംഗ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു പിന്നിലെ കാരണം രസകരമാണ്. കൊവിഡ് കാലത്ത്, അദ്ദേഹം ബസി പത്താനയിൽ മെഡിക്കല്‍ ഓഫിസറായി നിയമിക്കപ്പെട്ടു. തുടർന്ന് അദ്ദേഹം പൊതുജനങ്ങളുമായി അടുത്തിടപഴകുകയും ചെയ്‌തു. ഇത് അദ്ദേഹത്തിന്‍റെ മനസില്‍ രാഷ്ട്രീയ മോഹങ്ങള്‍ തളിരിടാന്‍ കാരണമായി.
Also read:പഞ്ചാബിൽ പോരുമുറുക്കി ബിഎസ്‌പി; മായാവതിയുടെ നേതൃത്വത്തിൽ പ്രചാരണം ഫെബ്രുവരി 8 മുതൽ
മനോഹറിന്‍റെ നീക്കം മനസിലാക്കിയ ബസി പത്താനയിലെ കോൺഗ്രസ് എംഎൽഎ ഗുർപ്രീത് ജിപി അദ്ദേഹത്തെ സ്ഥലം മാറ്റി. ഗുർപ്രീത് ജിപിയുടെ അനിഷ്‌ടം മൂലമാണ് തന്നെ സ്ഥലം മാറ്റിയതെന്ന കാരണമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തനിക്കെതിരെ ക്രിമിനൽ കേസൊന്നുമില്ലെന്ന് പത്രികയില്‍ സൂചിപ്പിച്ചു. നാല് കോടിയോളം വരും ഇയാളുടെ സ്വത്ത്. ഇതിൽ 1.34 കോടി ജംഗമ ആസ്‌തികളും 2.60 കോടി സ്ഥാവര സ്വത്തുക്കളും 90 ലക്ഷം രൂപയുടെ പൈതൃക സ്വത്തുക്കളും ഉൾപ്പെടുന്നു. ഇതുകൂടാതെ 39.20 ലക്ഷം വായ്‌പയുമുണ്ട്.